ന്യൂഡല്‍ഹി : ഇന്ത്യന്‍ വ്യോമസേനയുടെ പുതിയ മേധാവിയായി എയര്‍ ചീഫ് മാര്‍ഷല്‍ വി.ആര്‍. ചൗധരി ചുമതലയേറ്റു. ആര്‍.കെ.എസ് ഭദൗരിയയുടെ പിന്‍ഗാമിയായാണ് ചൗധരി ചുമതലയേറ്റത്. നിലവില്‍ വ്യോമസേന ഉപമേധാവിയായിരുന്നു. സേനയില്‍ 39 വര്‍ഷം സര്‍വീസുള്ള ചൗധരി, നിരവധി യുദ്ധവിമാനങ്ങളും പരിശീലക വിമാനങ്ങളും പറത്തിയിട്ടുണ്ട്.
വ്യോമസേന ഉപമേധാവി പദവിയിലെത്തുന്നതിന് മുമ്ബ് പടിഞ്ഞാറന്‍ എയര്‍ കമാന്‍ഡിന്‍റെ ചുമതല വഹിച്ചിരുന്നു. ലഡാക്കിലെ വ്യോമാതിര്‍ത്തിയുടെ സുരക്ഷ പടിഞ്ഞാറന്‍ എയര്‍ കമാന്‍ഡിനാണ്.
ജമ്മു അടക്കമുള്ള സ്ഥലങ്ങളിലെ തന്ത്രപ്രധാന സേനാ കേന്ദ്രങ്ങളുടെ ചുമതല വഹിച്ചിട്ടുണ്ട്. 1999ലെ കാര്‍ഗില്‍ യുദ്ധ സമയത്ത് ദൗത്യങ്ങള്‍ വിജയിപ്പിക്കാന്‍ ചൗധരിയുടെ നേതൃത്വത്തിന് സാധിച്ചിരുന്നു. അതെ സമയം , ഫ്രാന്‍സുമായുള്ള റഫേല്‍ യുദ്ധവിമാന പദ്ധതിക്ക് മേല്‍നോട്ടം വഹിച്ച ഉന്നതതല സംഘത്തിന്‍റെ തലവനായിരുന്നു വി.ആര്‍ ചൗധരി.