മുംബൈ: എയര്‍ഹോസ്റ്റസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി പോലീസ് കസ്റ്റഡിയില്‍ മരിച്ചനിലയില്‍. മുംബൈയിലെ അപ്പാര്‍ട്ട്മെന്‍റിനുള്ളില്‍ 24കാരിയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതിയെ ആണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. അപ്പാര്‍ട്ട്മെന്‍റിലെ ഹൌസ് കീപ്പറായിരുന്ന വിക്രം അത്‍വാളാണ് മരിച്ചത്. അന്ധേരി പോലീസ് സ്‌റ്റേഷനിലെ ടോയ്‌ലറ്റിനുള്ളിലാണ് വിക്രം അത്‌വാളിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രതി ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം.
സബർബൻ അന്ധേരിയിലെ മരോൾ പ്രദേശത്തെ ഫ്‌ളാറ്റിൽ ഞായറാഴ്ച രാത്രിയാണ് എയര്‍ഹോസ്റ്റസ് കൊല്ലപ്പെട്ടത്. ഫോണില്‍ വിളിച്ച് കിട്ടാതായതോടെ സുഹൃത്തുക്കള്‍ അപ്പാര്‍ട്ട്മെന്‍റിലെത്തി വാതില്‍ കുത്തിത്തുറക്കുകയായിരുന്നു. ഛത്തീസ്ഗഢ് സ്വദേശിനിയാണ് യുവതി. പോലീസ് 45 പേരെ ചോദ്യംചെയ്തു. 14 മണിക്കൂറിനുള്ളില്‍ പ്രതിയെ കണ്ടെത്തി. അപ്പാര്‍ട്ട്മെന്‍റില്‍ ഹൌസ് കീപ്പറായി ജോലി ചെയ്തിരുന്ന 40കാരനായ വിക്രം അത്‍വാളിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. യുവതി താമസിച്ചിരുന്ന റസിഡൻഷ്യൽ സൊസൈറ്റിയിൽ കഴിഞ്ഞ ഒരു വർഷമായി വീട്ടുജോലി ചെയ്തു വരികയായിരുന്നു വിക്രം അത്‍വാള്‍.
കൊലപാതകത്തിന്‍റെ രണ്ട് ദിവസം മുന്‍പ് അതായത് വെള്ളിയാഴ്ച എയര്‍ഹോസ്റ്റസുമായി വാക്കുതര്‍ക്കമുണ്ടായെന്ന് അത്‍വാള്‍ ചോദ്യംചെയ്യലിനിടെ പറഞ്ഞു. ജോലി ശരിയായി ചെയ്തില്ലെന്ന് പറഞ്ഞ് യുവതി ദേഷ്യപ്പെട്ടു. ഇതോടെ വൈരാഗ്യം തോന്നി. ഫ്ലഷ് ടാങ്കില്‍ ചോര്‍ച്ചയുണ്ടോയെന്ന് പരിശോധിക്കാന്‍ വന്നതാണെന്ന വ്യാജേന യുവതിയുടെ അപ്പാര്‍ട്ട്മെന്‍റിലെത്തി. ബലാത്സംഗം ചെയ്യുക എന്നതായിരുന്നു ലക്ഷ്യമെന്ന് പ്രതി പറഞ്ഞു. കത്തി ചൂണ്ടി നിലത്തേക്ക് തള്ളിയിട്ടെങ്കിലും യുവതി ചെറുത്തുനിന്നു.
വാതില്‍ തുറന്ന് ഓടിരക്ഷപ്പെടാനും യുവതി ശ്രമിച്ചു. ഇതോടെ താന്‍ കത്തികൊണ്ട് കഴുത്തില്‍ കുത്തിയെന്നാണ് പ്രതിയുടെ മൊഴി. അപ്പാര്‍ട്ട്മെന്‍റിലെ സിസിടിവി ദൃശ്യങ്ങള്‍ നിര്‍ണായകമായി. കയ്യില്‍ പരിക്കേറ്റ നിലയില്‍ യൂണിഫോമില്‍ അല്ലാതെ മറ്റൊരു വേഷത്തില്‍ അത്‍വാള്‍ പോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചു. പ്രതി സ്ഥലംവിട്ടത് അതേ അപ്പാര്‍ട്ട്മെന്‍റില്‍ വെച്ച് വസ്ത്രവും കത്തിയും കഴുകിയ ശേഷമായിരുന്നു. വസ്ത്രത്തിലെ രക്തക്കറ കണ്ട് ഭാര്യ ചോദിച്ചപ്പോള്‍ ജോലിക്കിടെ ഗ്ലാസ് പൊട്ടിയതാണെന്ന് ഹൌസ് കീപ്പറായ പ്രതി കള്ളം പറഞ്ഞു. പ്രതി കൊലപാതകം നടത്താന്‍ ഉപയോഗിച്ച കത്തിയും കൊലപാതകം നടത്തുമ്പോള്‍ ധരിച്ചിരുന്ന രക്തം പുരണ്ട വസ്ത്രവും പോലീസ് കണ്ടെടുത്തിരുന്നു. വിക്രം അത്‍വാള്‍ വിവാഹിതനും രണ്ട് പെൺമക്കളുടെ അച്ഛനുമാണെന്ന് പോലീസ് പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033