ജി 20 വിരുന്നില്‍ ഖാര്‍ഗെയ്ക്ക് ക്ഷണമില്ല ; ജാതി വിവേചനമെന്ന് കോണ്‍ഗ്രസ്

For full experience, Download our mobile application:
Get it on Google Play

ദില്ലി: മോദി സര്‍ക്കാരിന് ജാതി വിവേചനമെന്ന് തമിഴ്‌നാട് കോണ്‍ഗ്രസ് നേതാവ് മോഹന്‍ കുമാരമംഗലം. കോണ്‍ഗ്രസ് അധ്യക്ഷനും ദളിത് നേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ, ജി 20 ഉച്ചക്കോടിയുടെ ഭാഗമായുളള അത്താഴവിരുന്നിനുളള പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഹിന്ദുത്വ ആശയങ്ങളുടെ വഴികാട്ടി എന്ന് പലപ്പോഴും വിശേഷിപ്പിക്കപ്പെടുന്ന പുരാതന സംസ്‌കൃത ഗ്രന്ഥമായ മനുസ്മൃതി രചിച്ച മഹര്‍ഷി മനുവിന്റെ പാരമ്പര്യമാണ് പ്രധാനമന്ത്രി മോദി ഉയര്‍ത്തിപ്പിടിക്കുന്നതെന്നും കുമാരമംഗലം പറഞ്ഞു.

ജാതി അടിസ്ഥാനത്തിലുള്ള വിവേചനം പ്രോത്സാഹിപ്പിക്കുന്നതിനാല്‍ നിരവധി പണ്ഡിതന്മാരാല്‍ വിമര്‍ശിക്കപ്പെട്ടിട്ടുളള ഗ്രന്ഥമാണിത്. പ്രധാനപ്പെട്ട പരിപാടികളിലേക്ക് പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ള നേതാക്കളെ ക്ഷണിക്കാത്ത മുന്‍കാല സംഭവങ്ങളെയും കുമാരമംഗലം പരാമര്‍ശിച്ചു. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ‘ഭൂമി പൂജ’യിലേക്ക് മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ക്ഷണിച്ചിരുന്നില്ല, അതുപോലെ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെയും ക്ഷണിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...