Wednesday, April 9, 2025 3:55 pm

കണക്ഷൻ ഫ്ലൈറ്റ് സമയം മാറ്റിയതിനാൽ തിരുപ്പതി ക്ഷേത്രദർശനം സാധിക്കാതെ വന്ന ഉപഭോക്താവിന് എയർലൈൻ കമ്പനി നഷ്ടപരിഹാരമായി 26,000/- രൂപ നൽകണം

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കണക്ഷൻ ഫ്ലൈറ്റ് സമയം മാറ്റിയതിനാൽ തിരുപ്പതി ക്ഷേത്രദർശനം സാധിക്കാതെ വന്ന ഉപഭോക്താവിന് എയർലൈൻ കമ്പനി നഷ്ടപരിഹാരമായി 26,000/- രൂപ നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷൻ വിധിച്ചു. ഇടപ്പള്ളി സ്വദേശിയായ അരവിന്ദ രാജയും കുടുംബവും 2018 ഏപ്രിൽ മാസം തിരുപ്പതി സന്ദ‌ർശിക്കാനായി മേക്ക് മൈ ട്രിപ്പിലൂടെ ഇൻഡിഗോ എയർലൈൻസിൽ യാത്രാ ടിക്കറ്റ് ബുക്ക് ചെയ്‌തിരുന്നു. എന്നാൽ യാത്രയുടെ തലേദിവസം, ബെംഗളൂരുവിൽ നിന്നുള്ള കണക്ഷൻ ഫ്ലൈറ്റ് അപ്രതീക്ഷിതമായി സമയം മാറ്റിയതിനെ തുടർന്ന് യാത്ര മുടങ്ങി. ഇത് മൂലം പരാതിക്കാരനും കുടുംബത്തിനും വലിയ തോതിൽ മാനസിക സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായതിനെ തുടർന്നാണ് കമ്മീഷനെ സമീപിച്ചത്.

ഫ്ലൈറ്റ് മാറ്റം സംബന്ധിച്ച വിവരങ്ങൾ വിമാനക്കമ്പനി യഥാസമയം അറിയിക്കാത്തതിനാൽ യാത്രാസൗകര്യങ്ങൾ നഷ്ടപ്പെട്ടതുമൂലം തിരുപ്പതി ദർശനം നടത്താനായില്ല. പരാതിക്കാരൻ അനുഭവിച്ച മാനസിക ബുദ്ധിമുട്ടിനും സാമ്പത്തിക നഷ്ടത്തിനും പിന്നിൽ എയർലൈൻസിന്റെ സേവനത്തിലെ ന്യൂനത വ്യക്തമാണെന്ന് ഡി.ബി ബിനു അധ്യക്ഷനും വി.രാമചന്ദ്രൻ, ടി. എൻ ശ്രീവിദ്യ എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു. 20,000 നഷ്ടപരിഹാരവും കോടതി ചെലവിനത്തിൽ 6,000 രൂപയും 30 ദിവസത്തിനകം പരാതിക്കാരന് നൽകാൻ എതിർ കക്ഷികൾക്ക് ഉത്തരവ് നൽകി. പരാതിക്കാരന് വേണ്ടി അഡ്വക്കേറ്റ് വി.ടി രഘുനാഥ് ഹാജരായി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കനാലിൽ ചത്തുവീണ പന്നിയുടെ ജഡത്തിൽനിന്ന്‌ ദുർഗന്ധം

0
പഴകുളം : കനാലിൽ ചത്തുവീണ പന്നിയുടെ ജഡത്തിൽനിന്ന്‌ ദുർഗന്ധം. പഴകുളം...

കോടതി ഉത്തരവ് ലംഘിച്ച് പാളയം മാർക്കറ്റ് പൊളിക്കാൻ ശ്രമം

0
തിരുവനന്തപുരം: കോടതി ഉത്തരവ് ലംഘിച്ച് പാളയം മാർക്കറ്റ് പൊളിക്കാൻ ശ്രമം. തിരുവനന്തപുരം...

വേനൽ മഴ തുടരുന്നു ; കേരളത്തിൽ രണ്ട് ജില്ലകളിൽ യെല്ലോ അല‌ർട്ട്

0
തിരുവനന്തപുരം: കേരളത്തിൽ വേനൽ മഴ തുടരുന്ന സാഹചര്യത്തിൽ ഇന്നും നാളെയും കേരളത്തിലെ...

കനകക്കുന്ന്-കള്ളിക്കാട് പാലത്തിന്റെ അലൈൻമെന്റ് നിശ്ചയിച്ച് മണ്ണുപരിശോധന തുടങ്ങി

0
മുതുകുളം : ആറാട്ടുപുഴയുടെ ഇരുകരകളെയും ബന്ധിപ്പിച്ച് കായംകുളം കായലിനു കുറുകേ...