വിമാനത്താവള വിവാദം : അദാനിയുമായുള്ള ബന്ധം അറിഞ്ഞില്ലെന്ന് മന്ത്രി ഇപി ജയരാജൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതലയുമായി ബന്ധപ്പെട്ട് നിയമസഹായം തേടിയ കമ്പനിയും അദാനിയും തമ്മിൽ ബന്ധമുണ്ടെന്ന് അറിഞ്ഞത് ഇപ്പോഴാണെന്ന് മന്ത്രി ഇ പി ജയരാജൻ. അദാനിയുമായുള്ള ബന്ധം വെളിപ്പെടുത്തേണ്ടത് കമ്പനിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ സംസ്ഥാന സർക്കാർ പ്രതിക്കൂട്ടിൽ അല്ലെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര നയങ്ങൾക്കെതിരെ സിപിഎം നടത്തുന്ന സത്യാഗ്രഹ സമരത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിമാനത്താവള കൈമാറ്റ വിഷയത്തിൽ ലീഗൽ കൺസൾട്ടന്റായി നിശ്ചയിച്ചത് സിറിൽ അമർച്ചന്ത് മംഗൾദാസിനെയാണ്. ഇവരുടേത് പ്രമുഖ സ്ഥാപനമാണ്. ഭിന്ന താത്പര്യം ഉണ്ടാവില്ലെന്ന് അവർ ഉറപ്പുനൽകി. അദാനിയുമായുള്ള ബന്ധം ഇപ്പോഴാണ് മനസിലായത്. മാന്യമായ ഇടപാടുകാർ എന്ന നിലയിൽ അത് കമ്പനി അറിയിക്കേണ്ടതായിരുന്നു. സിറിൽ അമർചന്ദ് ദാസ് കമ്പനി ഇക്കാര്യം മറച്ചുവെച്ചു. വാർത്ത വന്നപ്പോൾ മാത്രമാണ് ഇക്കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടത്. തുടർ നടപടികൾ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

കെഎസ്ഐഡിസിക്ക് വീഴ്ച സംഭവിച്ചിട്ടില്ല. അദാനിയുമായുള്ള ബന്ധം അവരും അറിഞ്ഞിരുന്നില്ല. പ്രൊഫൈൽ ഒന്നും പരിശോധിച്ചില്ല. ലേലത്തുക സിറിൽ അമർചന്ദ് ദാസ് കമ്പനിയെ അറിയിച്ചില്ല. ഞങ്ങളെ എങ്ങനെയാണ് സംശയിക്കാൻ ആവുക. വിമാനത്താവളം അദാനിക്ക് കീഴടക്കാൻ ആവില്ല, പോരാടും. ലേലം ചോർന്നതായി ഇപ്പോൾ വിവരമില്ല. എവിടെയും ജാഗ്രത കുറവ് ഉണ്ടായില്ല. നാലംഗ കമ്മിറ്റി ആണ് എല്ലാ ഉത്തരവാദിത്തവും ഉള്ള കമ്മിറ്റി. മാധ്യമ പ്രവർത്തകർ വിവരങ്ങൾ ലഭ്യമാക്കിയാൽ ബാക്കി കൂടി പരിശോധിക്കാമെന്നും മന്ത്രി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി ; യുവതി ജീവനൊടുക്കി ; വരന്റെ കുടുംബത്തിനെതിരെ ഗുരുതര...

0
ആലപ്പുഴ: ആലപ്പുഴ അരൂരില്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറിയതിനെ തുടര്‍ന്ന്...

ഹാക്കിങ് ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു ; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

0
ഡൽഹി : സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ...

സ്‌കൂൾ യൂണിഫോമിനൊപ്പം ഹിജാബ് ; മുസ്ലീം വിദ്യാർഥിനിയുടെ ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി

0
ലഖ്‌നൗ: സ്‌കൂള്‍ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന മുസ്ലീം വിദ്യാര്‍ഥിനിയുടെ...

4 വർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി : പ്രവേശനപ്പരീക്ഷ ഉണ്ടാകുമെന്ന് ഡൽഹി സർവകലാശാല

0
ന്യൂഡൽഹി : ദേശീയ വിദ്യാഭ്യാസ നയ(എൻ.ഇ.പി.)പ്രകാരമുള്ള നാലുവർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി....