Sunday, June 30, 2024 9:53 am

വിമാനത്താവളത്തില്‍ തമാശയാണെങ്കിലും ഇങ്ങനെയൊന്നും പറയരുത്, പണി കിട്ടും ; മുന്നറിയിപ്പുമായി പോലീസ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: വിമാനത്താവളത്തില്‍ എത്തുന്നവര്‍ക്ക് സുരക്ഷാ മുന്നറിയിപ്പുമായി കൊച്ചി പോലീസ്. എയര്‍പോര്‍ട്ടും പരിസരവും അതീവ സുരക്ഷാ മേഖലയായതിനാല്‍ യാത്രാ വേളകളില്‍ ദേഹവും ബാഗുകളും പരിശോധിക്കുന്നത് നിര്‍ബന്ധമാണെന്ന് ഈ സമയം ആശയക്കുഴപ്പമുണ്ടാക്കുന്ന കാര്യങ്ങള്‍ പറയരുതെന്നും പോലീസ് അറിയിച്ചു. അടുത്തിടെ ഒരു യാത്രികന്‍ വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയ്ക്കിടെ ബാഗില്‍ ഇലക്ട്രോണിക്‌സ് സാധനങ്ങള്‍ എന്തെങ്കിലുമുണ്ടോ എന്ന ചോദ്യത്തിന് ‘ബോംബുണ്ട്’ എന്ന് മറുപടി നല്‍കിയതിനെ തുടര്‍ന്നാണ് മുന്നറിയിപ്പുമായി പോലീസ് രംഗത്തെത്തിയത്. യാത്രക്കാരന്റെ മറുപടിയെ തുടര്‍ന്ന് ആശങ്കയിലായ ഉദ്യോഗസ്ഥര്‍ വിശദമായ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്തിയില്ല. തുടര്‍ന്ന് യാത്രികനെതിരെ തെറ്റിദ്ധാരണ ഉണ്ടാക്കിയതിന് പോലീസ് കേസെടുത്തു.

സമാനമായ വേറെയും സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും സെക്യൂരിറ്റി പരിശോധനാസമയം തമാശ രൂപേണയാണെങ്കിലും ബാഗില്‍ ബോംബുണ്ട് എന്ന് പറയുന്നത് നിയമ നടപടികള്‍ക്ക് വിധേയമാക്കാന്‍ പര്യാപ്തമായ നടപടിയാണെന്നും കേസെടുക്കേണ്ടി വരുമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി. ഈ മാസം ഒന്നാം തീയതി കൊച്ചി വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധനക്കിടെ യുവതി ബാഗില്‍ ബോംബാണെന്ന് പറഞ്ഞത് പരിഭ്രാന്തി പരത്തിയിരുന്നു. തുടര്‍ന്ന് വിമാനം പുറപ്പെടാന്‍ വൈകി. മുംബൈയിലേക്കുള്ള വിമാനമാണ് വൈകിയത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തിരൂരിലെ ഹംസയുടെ മരണം കൊലപാതകം ; താനൂർ സ്വദേശി അറസ്റ്റിൽ

0
മലപ്പുറം : തിരൂരിൽ മരിച്ച നിലയിൽ കണ്ടെത്തിയ കുറ്റിച്ചിറ സ്വദേശി ഹംസ(45)യുടെ...

വിവാഹം കഴിഞ്ഞ് അഞ്ചുവർഷത്തിന് ശേഷം മകളുടെ ഭർത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി

0
ഗ്രേറ്റർ നോയിഡ: വിവാഹം കഴിഞ്ഞ് അഞ്ചുവർഷത്തിന് ശേഷം മകളുടെ ഭർത്താവിനെ പിതാവും...

‘ സ്റ്റാഫ് റൂമിൽ സിസിടിവി വെച്ചത് ചോദ്യംചെയ്തതിന് കൂട്ട സ്ഥലമാറ്റം ‘ : പ്രിൻസിപ്പാളിനെതിരെ...

0
കോട്ടയം: ചങ്ങനാശ്ശേരി ഗവണ്‍മെന്‍റ് എച്ച്എസ്എസിലെ അധ്യാപകരെ കൂട്ടത്തോടെ സ്ഥലം മാറ്റിയ നടപടി...

പോക്സോ കേസ് പ്രതിയെ സഹായിക്കാൻ കൈക്കൂലി ; ലീഗൽ സർവ്വീസസ് അതോറിറ്റി അഭിഭാഷകയ്ക്കെതിരെ പരാതി

0
തിരുവനന്തപുരം: പോക്സോ കേസ് പ്രതിയെ സഹായിക്കാൻ കൈക്കൂലി ആവശ്യപ്പെട്ട ലീഗൽ സർവ്വീസ്സസ്...