വിവാദ വ്യവസായി സുകേഷ് ചന്ദ്രശേഖറിന്‍റെ ആഡംബര കാറുകള്‍ ഇ.ഡി ലേലം ചെയ്യുന്നു

For full experience, Download our mobile application:
Get it on Google Play

മുംബൈ: 200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ ജയിലില്‍ കഴിയുന്ന വിവാദ വ്യവസായി സുകേഷ് ചന്ദ്രശേഖറിന്‍റെ ആഡംബര കാറുകള്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ലേലം ചെയ്യുന്നു. സുകേഷിനും ഭാര്യ ലീന പോളിനും നിരവധി ആഡംബര കാറുകൾ ഉണ്ട്. ഈ കാറുകളെല്ലാം നിലവിൽ കൊച്ചിയിലെ ഇ.ഡി കസ്റ്റഡിയിലാണ്. ആഗസ്ത് 11നാണ് ലേലം നടക്കുന്നത്. താല്‍പര്യമുള്ളവര്‍ക്ക് ഇ.ഡിയുടെ ഔദ്യോഗിക വെബ്‍സൈറ്റ് വഴി ലേലം വിളിക്കാം. ഇഡി പിടിച്ചെടുത്ത എല്ലാ വാഹനങ്ങളുടെയും വിശദാംശങ്ങളും ചിത്രങ്ങളും ടി-ബിഎച്ച്പി പോസ്റ്റിലൂടെയാണ് പുറത്തുവന്നത്. കാറുകള്‍ കൂടാതെ സുകേഷിന്‍റെ കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കളും ഇ.ഡി കണ്ടുകെട്ടിയിരുന്നു.

ഇയാളുടെ പിടിച്ചെടുത്ത കാറുകളെല്ലാം ഒരുമിച്ച് ഒരിടത്ത് പാർക്ക് ചെയ്തിരിക്കുന്നത് ഇതാദ്യമാണ്. ലംബോർഗിനി അവന്റഡോർ, ഒന്നിലധികം ലാൻഡ് റോവർ റേഞ്ച് റോവറുകൾ തുടങ്ങി നിരവധി വാഹനങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്. ഇവ കൂടാതെ, പോർഷെ 911, മെയ്‌ബാക്ക് ബ്രാബസ്, എക്‌സ് ഫെരാരി 458 ഇറ്റാലിയ തുടങ്ങിയ കാറുകളും സുകേഷിന്‍റെ ഉടമസ്ഥതയിലുണ്ട്.സമീപ കാലത്തുണ്ടായ ഏറ്റവും വലിയ തട്ടിപ്പ് കേസിലെ പ്രതിയാണ് സുകേഷ്. മലയാളി നടിയും മോഡലുമായ ഭാര്യ ലീന മരിയപോളും കേസിൽ പ്രതിയാണ്. ഫാർമസ്യൂട്ടിക്കൽ കമ്പനിയായ റാൻബാക്‌സിയുടെ പ്രൊമോട്ടർമാരായ ശിവിന്ദർ സിങ്, മൽവീന്ദർ സിങ് എന്നിവരുടെ കുടുംബത്തിൽ നിന്നാണ് സുകേഷ് ചന്ദ്രശേഖർ 200 കോടി തട്ടാൻ ശ്രമിച്ചത്. തട്ടിപ്പു നടത്തിയ ശേഷം ആഡംബര ജീവിതമാണ് ഇയാൾ നയിച്ചിരുന്നത്. ആന്ധ്ര, കേരളം, തമിഴ്‌നാട് എന്നിവിടങ്ങളിലെല്ലാം ഇദ്ദേഹത്തിന്റെ പേരിൽ വഞ്ചനാ കേസുകളുണ്ട്. രാഷ്ട്രീയക്കാരുടെയും സെലിബ്രിറ്റികളുടെയും അടുപ്പക്കാരൻ എന്ന് പരിചയപ്പെടുത്തിയാണ് ഇയാൾ ആളുകളുടെ വിശ്വാസം നേടിയിരുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....