Thursday, July 3, 2025 11:06 pm

രഹസ്യ നടപടികളിലൂടെ ഭൂമി മുന്‍ ഉടമയ്ക്ക് ; അനാഥരായി ആറന്മുള സമരഭൂമിയിലെ സമരക്കാര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ആറന്മുള വിമാനത്താവള വിരുദ്ധര്‍ അവരുടെ  ലക്ഷ്യം നേടി, നല്‍കിയ വാഗ്ദാനം പാഴ്‌വാക്കായി, രഹസ്യ നടപടികളിലൂടെ ഭൂമി മുന്‍ ഉടമയ്ക്ക്, അനാഥരായി ആറന്മുള സമരഭൂമിയിലെ സമരക്കാര്‍.

സമരത്തിന്റെ തുടക്കത്തില്‍ നൂറോളം കുടുംബങ്ങളാണ് ഇവിടെയുണ്ടായിരുന്നത്. ഇപ്പോള്‍ 28 കുടുംബങ്ങളിലായി ഏകദേശം 75 പേര്‍മാത്രം. ഇവരില്‍ ഏറിയപങ്കും വോട്ടുള്ളവരാണ്. പക്ഷേ വോട്ടിനായി സ്ഥാനാര്‍ഥികള്‍ ആരും ഈ വഴി വരാറില്ല. അവര്‍ ആരെയും പ്രതീക്ഷിക്കുന്നുമില്ല.

മഹാപ്രളയം കിടപ്പാടം കവര്‍ന്ന കാലത്തും രാഷ്ട്രീയക്കാരും ജനപ്രതിനിധികളും സഹായിച്ചിട്ടില്ല. ആറന്മുള വിമാനത്താവള സമരം വിജയിപ്പിക്കാനായി ഭൂരഹിതരുടെ സഹായം അവര്‍ക്ക് ആവശ്യമായിരുന്നു. ഒടുവില്‍ സമരം വിജയിച്ചു. അതോടെ സമരക്കാരായി കുടില്‍കെട്ടി സമരം ചെയ്തവരെ എല്ലാവരും  കൈയൊഴിയുകയും ചെയ്തു. വോട്ട് ചോദിക്കാന്‍ പോലും ആരുമെത്താത്ത ആറന്മുള മിച്ചഭൂമിയിലെ കുടിലുകളിലുള്ളവര്‍ക്കു പറയാന്‍ ഏറെയുണ്ട്.  തങ്ങളെ പറഞ്ഞു പറ്റിച്ച രാഷ്ട്രീയക്കാരുടെ ചതിയുടെ നൂറു കഥകള്‍.

പത്തുവര്‍ഷം മുമ്പാണ് ആറന്മുള വിമാനത്താവള വിരുദ്ധ സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ചെങ്കൊടിയുടെ തണലില്‍ സി.പി.എം. ജില്ലാ കമ്മിറ്റി നൂറോളം ഭൂരഹിതരെ ആറന്മുളയിലെത്തിച്ചത്. വിമാനത്താവളത്തിനായി സ്വകാര്യ വ്യക്തി മണ്ണിട്ട് നികത്തിയ സ്ഥലത്ത് കുടില്‍ കെട്ടി താമസിക്കാന്‍ വേണ്ട പ്രചോദനം സൗജന്യമായി നല്‍കി . സമരം കഴിയുമ്പോള്‍ മിച്ചഭൂമി സ്വന്തമാകുമെന്നായിരുന്നു പാവപ്പെട്ടവന്റെ പാര്‍ട്ടിയുടെ മധുരിക്കുന്ന വാഗ്ദാനം. ഒടുവില്‍ സമരം കഴിഞ്ഞു പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. വിമാനത്താവള പദ്ധതി പിന്‍വലിച്ചു. എന്നാല്‍ 232 ഏക്കര്‍ സ്ഥലം മിച്ചഭൂമിയായി ഏറ്റെടുക്കുമെന്ന സുന്ദര വാഗ്ദാനം വെറുതേയായി. സര്‍ക്കാരുമായി ഉണ്ടാക്കിയ രഹസ്യ കരാറിനെത്തുടര്‍ന്ന് ഭൂമി ഇപ്പോഴൂം മുന്‍ ഉടമയുടെ കൈയിലാക്കുന്നതിന് പാവങ്ങളുടെ കണ്ണില്‍ പൊടിയിട്ട് കരാറുണ്ടാക്കിയതും ചെങ്കൊടി കയ്യിലേന്തിയവര്‍ തന്നെ.

മോഹനസുന്ദര വാഗ്ദാനങ്ങളില്‍ മയങ്ങി സമരത്തിനെത്തിയവര്‍ ഇപ്പോള്‍ വഴിയാധാരമായി. നിത്യവൃത്തിക്കു പോലും പണം കണ്ടെത്താനാകാതെ മഴയും വെയിലുമേറ്റ് പൊളിഞ്ഞു വീഴാറായ കുടിലുകളില്‍ കഴിയുകയാണ് ഇവര്‍. 2018ലെ പ്രളയകാല അനുഭവം സമരസമിതി ജനറല്‍ കണ്‍വീനര്‍ ശരണ്യാരാജ് വിവരിച്ചു. അന്നു ജീവന്‍ നിലനിര്‍ത്താന്‍ പല സ്ഥലങ്ങളിലേക്കും പലായനം ചെയ്യുകയായിരുന്നു സമരക്കാര്‍. പ്രളയാനന്തരം തിരികെ സ്വപ്നഭൂമിയില്‍ എത്തിയപ്പോള്‍ കണ്ടത് ചെളിനിറഞ്ഞ കുണ്ടും തകര്‍ന്ന കൂരകളും മാത്രം. കുടില്‍കെട്ടാന്‍ ആരും സഹായിച്ചില്ല. ഓരോ വര്‍ഷവും മാരാമണ്‍ കണ്‍വന്‍ഷനുശേഷം പന്തല്‍ പൊളിക്കുമ്പോള്‍ ശേഷിക്കുന്ന ഓലയും മരക്കാലുകളും ഉപയോഗിച്ച് കുടില്‍ പൊളിച്ചുകെട്ടും.

ആദ്യ പ്രളയത്തിനുശേഷം സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും സഹായം ലഭിക്കുമോ എന്ന് തിരക്കി റവന്യൂ ഓഫീസുകള്‍ കയറിയിറങ്ങി. ആരും തിരിഞ്ഞുനോക്കിയില്ല. കൈപിടിച്ച് കൊണ്ടുവന്ന നേതാക്കളും മുഖം തിരിച്ചു. രണ്ടാം പ്രളയം കഴിഞ്ഞപ്പോള്‍ ആറന്മുള മിച്ചഭൂമി സമരസമിതിയുടെ നേതൃത്വത്തില്‍ വീണ്ടും ശ്രമം നടത്തി. ഒടുവില്‍ ചിലര്‍ക്ക് റേഷന്‍ കാര്‍ഡ് ലഭിച്ചു. പകുതിയോളം പേര്‍ക്ക് 10,000 രൂപ നഷ്ടപരിഹാരവും കിട്ടി. ബാക്കിയുള്ളവര്‍ രേഖകള്‍ പോലുമില്ലാതെ കഴിയുന്നു.

ഇടതു സര്‍ക്കാര്‍ അധികാരമേറ്റശേഷം ലോക്സഭാ തെരഞ്ഞെടുപ്പും തദ്ദേശ തെരഞ്ഞെടുപ്പും നടന്നു. അന്നും സ്ഥാനാര്‍ഥികള്‍ക്ക് കാഞ്ഞിരക്കുരുവായിരുന്നു ഈ തുരുത്ത്. കനത്ത വേനലില്‍ ചുട്ടുപൊള്ളുന്ന സമരഭൂമി. കുടിവെള്ളംപോലും ലഭ്യമല്ല. പക്ഷേ ഇവരുടെ രോദനം കേള്‍ക്കാന്‍ ആരുമില്ലെന്നുള്ളതാണ് ഏറെ വിചിത്രം. സമരത്തിന്റെ തുടക്കത്തില്‍ നൂറോളം കുടുംബങ്ങളാണ് ഇവിടെയുണ്ടായിരുന്നത്. ഇപ്പോള്‍ 28 കുടുംബങ്ങളിലായി ഏകദേശം 75 പേര്‍മാത്രം.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ജില്ലയില്‍ മൊബൈല്‍ സര്‍ജറി യൂണിറ്റ് ആരംഭിച്ചു

0
പത്തനംതിട്ട : മൃഗസംരക്ഷണ മേഖലയില്‍ കര്‍ഷകര്‍ക്ക് ആശ്വാസമായി മൃഗസംരക്ഷണ വകുപ്പിന്റെ മൊബൈല്‍...

വീട്ടു ജോലിക്കാരിയായ ദലിത് സ്ത്രീയെ 20 മണിക്കൂർ പോലീസ് മാനസികമായി പീഡിപ്പിച്ച സംഭവത്തിൽ ഇടപെട്ട്...

0
തിരുവനന്തപുരം: സ്വർണമാല മോഷ്ടിച്ചെന്നാരോപിച്ച് വീട്ടുകാർ നൽകിയ പരാതി പ്രകാരം വീട്ടു ജോലിക്കാരിയായ...

മഞ്ഞുമ്മൽ യൂണിയൻ ബാങ്കിൽ വനിതാ ജീവനക്കാരിയെ കത്തി കൊണ്ട് കുത്തി മുൻ ജീവനക്കാരൻ

0
ഇടുക്കി: മഞ്ഞുമ്മൽ യൂണിയൻ ബാങ്കിൽ വനിതാ ജീവനക്കാരിയെ കത്തി കൊണ്ട് കുത്തി...

തലസ്ഥാനത്ത് മെത്താംഫിറ്റമിനുമായി നാല് യുവാക്കൾ പിടിയിൽ

0
തിരുവനന്തപുരം: തലസ്ഥാനത്ത് മെത്താംഫിറ്റമിനുമായി നാല് യുവാക്കൾ പിടിയിൽ. പള്ളിച്ചൽ ഭാഗത്ത് എക്സൈസ്...