തിരുവനന്തപുരം : എസ്.എഫ്.ഐക്കെതിരെ രൂക്ഷ വിമര്‍ശവുമായി എ.ഐ.എസ്.എഫ്. എസ്.എഫ്.ഐ ഫാസിസ്റ്റ് ശൈലിയാണ് വെച്ചുപുലര്‍ത്തുന്നതെന്ന് സി.പി.ഐയുടെ വിദ്യാര്‍ഥി വിഭാഗമായ എ.ഐ.എസ്.എഫ് ആരോപിക്കുന്നു.
എ.ഐ.എസ്.എഫിന്‍റെ സംസ്ഥാന സമ്മേളന റിപ്പോര്‍ട്ടിലാണ് വിമര്‍ശനം.
സ്വാധീനമുള്ള ക്യാമ്പസുകളില്‍ ഫാസിസ്റ്റ് ശൈലിയാണ് എസ്.എഫ്.ഐ നടപ്പിലാക്കുന്നത്. സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം കൊടിയില്‍ മാത്രമെന്നും ആക്ഷേപമുണ്ട്. ഉത്തരേന്ത്യയില്‍ എ.ബി.വി.പി നടപ്പാക്കുന്ന അതേ ഫാസിസ്റ്റ് രീതി തന്നെയാണ് കേരളത്തില്‍ എസ്.എഫ്.ഐ പിന്തുടരുന്നതെന്നാണ് സമ്മേളന റിപ്പോര്‍ട്ടില്‍ പറയുന്നത്.