അഞ്ചല്‍ : എ.ഐ.എസ്.എഫ്. ജില്ലാ സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപവത്‌കരണയോഗം സി.പി.ഐ. ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരന്‍ അഞ്ചലില്‍ ഉദ്ഘാടനം ചെയ്തു. വര്‍ഗീയതയുടെയും രാഷ്ട്രീയ വൈരാഗ്യത്തിന്റെയും പേരില്‍ കേരളത്തില്‍ കൊലപാതകങ്ങള്‍ ഉണ്ടാകുമ്പോള്‍ കലാലയങ്ങളില്‍ ജനാധിപത്യത്തിന്റെ സന്ദേശങ്ങള്‍ ദൃഢതയോടെ ഉയര്‍ന്നുവരണമെന്ന് .
വിദ്യാര്‍ഥികള്‍ ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും മാനവികതയുടെയും മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് വളര്‍ന്നുവരേണ്ടത്. അക്രമ രാഷ്ട്രീയവും കൊലപാതകവും പൊതുപ്രവര്‍ത്തനത്തിന്റെ അന്തസ്സ് കളങ്കപ്പെടുത്തുന്നതാണ്. ഇതിനെതിരെ ഒരുമിക്കേണ്ടതുണ്ട്.
അഭിപ്രായങ്ങളോട് യോജിപ്പും വിയോജിപ്പും ഉണ്ടാകുമ്പോഴാണ് ജനാധിപത്യം പുലരുന്നത്. വിദ്യാര്‍ഥികള്‍ ഈ സന്ദേശത്തിന്റെ വാഹകരായി മാറണമെന്നും അദ്ദേഹം പറഞ്ഞു. എ.ഐ.എസ്.എഫ്. ജില്ലാ പ്രസിഡന്റ് എസ്.അനന്ദു അധ്യക്ഷത വഹിച്ചു. പി.എസ്.സുപാല്‍ എം.എല്‍.എ., മുന്‍മന്ത്രി കെ.രാജു, ജില്ലാ സെക്രട്ടറി എ.അധിന്‍, എ.മന്മഥന്‍ നായര്‍, എം.സലിം, കെ.സി.ജോസ്, ലിജു ജമാല്‍, ആര്‍.സജിലാല്‍, കെ.എന്‍.വാസവന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സംഘാടകസമിതി ഭാരവാഹികളായി പി.എസ്.സുപാല്‍ എം.എല്‍.എ. (പ്രസി.), ലിജു ജമാല്‍ (സെക്ര.) എന്നിവരെയും വിവിധ സബ് കമ്മിറ്റികളെയും തിരഞ്ഞെടുത്തു.