തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രക്ക് മുന്നോടിയായി രാജീവ് യൂത്ത് ഫൗണ്ടേഷൻ പത്തനംതിട്ട ജില്ലാ കമ്മിറ്റി തയ്യാറാക്കിയ ജേഴ്സി കന്റോൺമെന്റ് ഹൗസിൽ നടന്ന ചടങ്ങിൽ രമേശ് ചെന്നിത്തല, ഫൗണ്ടേഷൻ ജില്ലാ ചെയർമാൻ നഹാസ് പത്തനംതിട്ടക്ക് കൈമാറി പ്രകാശനം ചെയ്തു. മനോഷ് ഇലന്തൂർ, ഷെമീർ തടത്തിൽ, ജിബിൻ ചിറക്കടവിൽ, ജിതിൻ ജെ ബ്രദേഴ്‌സ്, വിനു സുരേന്ദ്രൻ, തൗഫീഖ് രാജൻ എന്നിവർ ചടങ്ങില്‍ പങ്കെടുത്തു.
പ്രതിപക്ഷ നേതാവ് നയിക്കുന്ന ഐശ്വര്യ കേരള യാത്ര ; ജേഴ്സി പ്രകാശനം ചെയ്തു
RECENT NEWS
Advertisment