പത്തനംതിട്ട : രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രയെ വരവേല്‍ക്കാന്‍ ജില്ല ഒരുങ്ങിയതായി യു.ഡി.എഫ്. 17 ന് രാവിലെ 8 മണിക്ക് തിരുവല്ല ടി.ബി. യില്‍ സാമൂഹ്യ സാംസ്കാരിക പ്രമുഖരുമായും കലാ കായിക പ്രതിഭകളുമായുള്ള പ്രാതല്‍ മീറ്റിംഗ് നടക്കും.
9 മണിക്ക് പ്രതിപക്ഷ നേതാവും ജാഥയിലെ സ്ഥിരാംഗങ്ങളും മാധ്യമങ്ങളെ കാണും. 10 മണിക്ക് തിരുവല്ല പഴയ പ്രൈവറ്റ് ബസ്സ് സ്റ്റാന്‍റില്‍ ജില്ലയിലെ പര്യടനത്തിന് തുടക്കം കുറിക്കും. 11 ന് റാന്നി ഇട്ടിയപ്പാറയിലും 4 മണിക്ക് കോന്നി ടൗണിലും 5 മണിക്ക് അടൂര്‍ കെ.എസ്.ആര്‍.ടി.സി കോര്‍ണറിലും 6 മണിക്ക് പത്തനംതിട്ട പഴയ പ്രൈവറ്റ് ബസ്സ് സ്റ്റാന്‍റിലും ജാഥക്ക് സ്വീകരണം നല്‍കുന്ന സമ്മേളനങ്ങള്‍ നടക്കും. യു.ഡി.എഫ് നേതാക്കളായ എം.എം ഹസ്സന്‍ (യു.ഡി.എഫ് കണ്‍വീനര്‍), എം.കെ പ്രേമചന്ദ്രന്‍ എം.പി, ഡോ. എം.കെ മുനീര്‍ എം.എല്‍.എ, പി.ജെ ജോസഫ് എം.എല്‍.എ, സി.പി. ജോണ്‍, ജി. ദേവരാജന്‍, വി.ഡി. സതീശന്‍ എം.എല്‍.എ എന്നിവര്‍ വിവിധ യോഗങ്ങളില്‍ പ്രസംഗിക്കും.
യോഗത്തില്‍ ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ്ജ്, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ പഴകുളം മധു, എ.എ ഷുക്കൂര്‍, പി. മോഹന്‍രാജ്, യു.ഡി.എഫ് കണ്‍വീനര്‍ എ. ഷംസുദ്ദീന്‍, ഡി.സി.സി വൈസ് പ്രസിഡന്‍റുമാരായ കെ.കെ. റോയിസണ്‍, അനില്‍ തോമസ്, എ. സുരേഷ് കുമാര്‍, ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ ജോണ്‍സണ്‍ വിളവിനാല്‍, ജാസിംകുട്ടി, റോഷന്‍ നായര്‍, സുനില്‍ എസ് ലാല്‍, കെ.ജി അനിത, റോജി പോള്‍ ഡാനിയേല്‍, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് അബ്ദുള്‍ കലാം ആസാദ് എന്നിവര്‍ സംസാരിച്ചു.