മുഖ്യമന്ത്രിയുടെ പോലീസ്, മാധ്യമ ഉപദേശകരുടെ സേവനം അവസാനിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ പോലീസ്, മാധ്യമ ഉപദേശകരുടെ സേവനം അവസാനിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവ്. മാര്‍ച്ച് ഒന്നു മുതലാണ് ഉപദേശകരുടെ സേവനം അവസാനിപ്പിച്ചത്. നിലവില്‍ മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസും പോലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവയുമാണ്. 2021 മാര്‍ച്ച് 1 മുതല്‍ ഇവരുടെ സേവനം അവസാനിക്കുമെന്ന് പൊതുഭരണവകുപ്പിന്റെ ഉത്തരവില്‍ വ്യക്തമാക്കുന്നു. ഇതുകൂടാതെ പ്രസ് ഉപദേഷ്ടാവും ശാസ്ത്ര ഉപദേഷ്ടാവും നിയമ ഉപദേഷ്ടാവും മുഖ്യമന്ത്രിക്കുണ്ട്. ആദ്യമായാണ് പോലീസ് ഉപദേശകനെയും മാധ്യമ ഉപദേശകനെയും ഒരു സര്‍ക്കാര്‍ നിയമിക്കുന്നത്.

2016 ജൂണ്‍ മാസത്തിലാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവിയില്‍ ബ്രിട്ടാസിനെ നിയമിച്ചത്. 2017 ഏപ്രില്‍ മാസത്തിലാണ് ചീഫ് സെക്രട്ടറി പദവിയില്‍ രമണ്‍ ശ്രീവാസ്തവയെ നിയമിച്ചത്. സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് ഇരുവരുടെയും സേവനം അവസാനിപ്പിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സവാള വില കുത്തനെ ഉയർന്നതോടെ കേന്ദ്ര സർക്കാർ ബഫർ സ്റ്റോക്കിൽ നിന്നുള്ള വിതരണം വേഗത്തിലാക്കാൻ...

0
ന്യൂഡൽഹി: ചില്ലറ വിപണിയിൽ സവാള (ഉള്ളി) വില കുത്തനെ ഉയർന്നതോടെ കേന്ദ്ര...

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...