പത്തനംതിട്ട : ഐശ്വര്യ കേരളയാത്രയുടെ സമാപന സമ്മേളനത്തില്‍ പത്തനംതിട്ട ജില്ലയില്‍ നിന്നും പതിനായിരം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ്ജ് പറഞ്ഞു. ഫെബ്രുവരി 23 ന് വൈകിട്ട് 4 മണിക്ക് തിരുവനന്തപുരം ശംഖുമുഖം കടപ്പുറത്താണ് സമാപന സമ്മേളനം. മുന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി സമ്മേളനത്തില്‍ പങ്കെടുക്കും.
ജില്ലയിലെ 80 മണ്ഡലം കമ്മിറ്റികളില്‍ നിന്നായി പതിനായിരം കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പങ്കെടുപ്പിക്കുന്നതിന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നേതൃയോഗം തീരുമാനിച്ചു. ഇതിന്റെ തയ്യാറെടുപ്പിനായി ജില്ലയിലെ 10 ബ്ലോക്ക് കമ്മിറ്റികളും 23 ന് മുമ്പായി യോഗം ചേരും. മണ്ഡലം, ബ്ലോക്ക് പ്രസിഡന്‍റുമാര്‍, മണ്ഡലങ്ങളുടെ ചാര്‍ജ്ജുള്ള ഡി.സി.സി ഭാരവാഹികള്‍ അതാത് മണ്ഡലങ്ങളിലെ മറ്റ് നേതാക്കള്‍ എന്നിവരുടെ നേതൃത്വത്തില്‍ വാഹനങ്ങള്‍ ക്രമീകരിച്ച് സമ്മേളന സ്ഥലത്ത് എത്തിക്കുന്നതിന് യോഗം തീരുമാനിച്ചു.
ഐശ്വര്യ കേരളയാത്രക്ക് ജില്ലയിലെ അഞ്ച് നിയോജക മണ്ഡലം കേന്ദ്രങ്ങളിലും യു.ഡി.എഫ് നേതൃത്വത്തല്‍ നല്‍കിയ സ്വീകരണം വന്‍ വിജയമായിരുന്നതായി യോഗം വിലയിരുത്തി. നിയോജക മണ്ഡലം തലത്തില്‍ ബൂത്ത് പ്രസിഡന്‍റുമാരുടെ യോഗം വിളിച്ചു ചേര്‍ക്കുന്നതിന് യോഗം തീരുമാനിച്ചു.
ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ്ജ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. കെ. ശിവദാസന്‍ നായര്‍, കെ.പി.സി.സി പബ്ലിക്ക് പോളിസി ചെയര്‍മാന്‍ ജോണ്‍ സാമുവല്‍, മുന്‍ ഡി.സി.സി പ്രസിഡന്റ് പി. മോഹന്‍രാജ്, കെ.പി.സിസി സെക്രട്ടറിമാരായ സതീഷ് കൊച്ചുപറമ്പില്‍, റിങ്കു ചെറിയാന്‍, കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗം കെ. ജയവര്‍മ്മ, മാലേത്ത് സരളാദേവി, ഡി.സി.സി ഭാരവാഹികളായ എ. സുരേഷ് കുമാര്‍, വെട്ടൂര്‍ ജ്യോതി പ്രസാദ്, അനില്‍ തോമസ്, സാമുവല്‍ കിഴക്കുപുറം, കാട്ടൂര്‍ അബ്ദുള്‍ സലാം, ജോണ്‍സണ്‍ വിളവിനാല്‍, സുനില്‍ എസ്.ലാല്‍, സജി കൊട്ടയ്ക്കാട്, എം.എസ് പ്രകാശ്, കെ.ജാസിംകുട്ടി, സതീഷ് ചാത്തങ്കേരി, ജേക്കബ് പി. ചെറിയാന്‍, ലാലു ജോണ്‍, ഷാം കുരുവിള, ബോധേശ്വര പണിക്കര്‍, എലിസബത്ത് അബു, കെ.ജി അനിത, സലിം പി.ചാക്കോ, എം.കെ പുരുഷോത്തമന്‍ എന്നിവര്‍ പ്രസംഗിച്ചു.