ചന്ദ്രശേഖർ ആസാദിന്റെ സന്ദർശനത്തിന് പോലീസ് അനുമതി നിഷേധിച്ചു ; പ്രയാഗ് രാജില്‍ വ്യാപക അക്രമവും തീവെപ്പും

For full experience, Download our mobile application:
Get it on Google Play

പ്രയാഗ് രാജ്: ആസാദ് സമാജ് പാർട്ടി നേതാവും എംപിയുമായ ചന്ദ്രശേഖർ ആസാദിന്റെ പ്രയാഗ് രാജിലെ സന്ദർശനത്തിന് അനുമതി നിഷേധിച്ചതിനെത്തുടർന്നുണ്ടായ സംഘർഷത്തിൽ 67 പേരെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ എട്ട് പ്രായപൂർത്തിയാകാത്തവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇസോട്ട ഗ്രാമത്തിലെ കർച്ചനയിൽ കൊല്ലപ്പെട്ട ദലിതനായ ദേവി ശങ്കറിന്റെ കുടുംബത്തെയും സമീപ ജില്ലയായ കൗശാമ്പിയിലെ അതിജീവിതയെയും കാണാനെത്തിയതായിരുന്നു ചന്ദ്രശേഖർ ആസാദ്. എന്നാൽ എം.പിയുടെ സന്ദർശനത്തിന് പോലീസ് അനുമതി നിഷേധിച്ചു. ക്രമസമാധാന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ജില്ലാ പോലീസും ഭരണകൂടവും കൊല്ലപ്പെട്ടയാളുടെ കുടുംബത്തെ സന്ദർശിക്കാൻ അനുമതി നിഷേധിച്ചത്.

ചന്ദ്രശേഖർ ആസാദിന്റെ അനുയായികൾ സ്ഥലത്ത് പ്രശ്‌നങ്ങളുണ്ടാക്കുകയും വാഹനങ്ങൾ അടിച്ചുതകർക്കുകയും തീവെക്കുകയും പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ കല്ലെറിഞ്ഞെന്നുമാണ് പോലീസ് പറയുന്നത്. എംപി ചന്ദ്രശേഖർ ആസാദിനെ കാണാൻ ഗ്രാമത്തിൽ ഒത്തുകൂടിയ ആളുകൾ അദ്ദേഹം എത്തുന്നില്ലെന്ന് അറിഞ്ഞതോടെ പ്രകോപിതരായെന്നും ജനക്കൂട്ടം കല്ലെറിയുകയും രണ്ട് പോലീസ് വാഹനങ്ങൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്തവെന്നാണ് പോലീസ് പറയുന്നത്. കണ്ടാലറിയാവുന്ന 53 പേർക്കെതിരെയും അല്ലാത്ത 500 ഓളം പേർക്കെതിരെയും എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്ഥലത്ത് ഇപ്പോഴും മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ ക്യാമ്പ് ചെയ്യുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വധശ്രമ കേസിൽ ഒളിവിൽ പോയ പ്രതി 29 വർഷത്തിന് ശേഷം കണ്ണൂരിൽ പിടിയിൽ

0
കണ്ണൂർ: വധശ്രമ കേസിൽ ഒളിവിൽ പോയ പ്രതി 29 വർഷത്തിന് ശേഷം...

മല്ലികാർജുൻ ഖർഗെയെ അപമാനിച്ചെന്ന പരാതി : ശുദ്ധീകരണത്തിൽ നടപടിയാവശ്യപ്പെട്ട് രാഷ്‌ട്രപതിക്ക് ഇന്ന് പരാതി നൽകും

0
ഡൽഹി : കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖ‍ർ​ഗയെ അപമാനിച്ചെന്ന പരാതിയിൽ രാഷ്ട്രപതിയുടെ...

ഉപഭോഗം കൂടി, രാജ്യത്താകെ വൈദ്യുതി പ്രതിസന്ധിയുണ്ട് ; മന്ത്രി സണ്ണി ജോസഫ്

0
തിരുവനന്തപുരം : വൈദ്യുതി പ്രതിസന്ധി പെട്ടെന്നുണ്ടായതല്ലെന്ന് മന്ത്രി സണ്ണി ജോസഫ്. രാജ്യത്താകെ...

പിഎം ശ്രീ : സർക്കാർ പുതിയ നടപടി സ്വീകരിച്ചിട്ടില്ല, സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കിയത് ഇടതുസർക്കാർ ;...

0
കോഴിക്കോട് : പിഎം ശ്രീയിൽ സർക്കാർ പുതിയ നടപടി സ്വീകരിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ...