റാന്നി : സപ്ലൈക്കോ ജീവനക്കാരുടെ ശമ്പള പരിഷ്ക്കരണം ഉടന്‍ നടപ്പിലാക്കണമെന്ന് സപ്ലൈകോ എംപ്ലോയിസ് അസോസിയേഷന്‍(എ.ഐ.ടി.യു.സി) റാന്നി യൂണിറ്റ് സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വകുപ്പിലെ ഡെപ്യൂട്ടേഷന്‍ പത്തു ശതമാനം വെട്ടിക്കുറക്കണമെന്നും അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പു വരുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
എ.ഐ.ടി.യു.സി റാന്നി മണ്ഡലം സെക്രട്ടറി എം.വി പ്രസന്നകുമാര്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്‍റ് കെ.എസ് വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ജിജോ ഉമ്മന്‍, സംസ്ഥാന കമ്മറ്റിയംഗങ്ങളായ വി സുജിത്ത്, പി.ആര്‍ ഉഷ, ബി ലാലു എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി ബി ലാലു (പ്രസിഡന്‍റ്), എ.എസ് രമ്യ (വൈസ് പ്രസിഡന്‍റ്), കെ.എസ് വിജയകുമാര്‍ (സെക്രട്ടറി), അനന്തകൃഷ്ണന്‍ (ജോയിന്‍റ് സെക്രട്ടറി), ആര്‍ ശ്രീകുമാര്‍ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.