തിരുവനന്തപുരം : സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പു വരുത്തുന്നതിന് നികുതി കുശിക അടിയന്തിരമായി പിരിച്ചെടുക്കണമെന്ന് എഐവൈഎഫ് സംസ്ഥാന കമ്മിറ്റി. കേരളത്തെ നിരന്തരമായി കേന്ദ്ര സർക്കാർ അവഗണിക്കുകയും സംസ്ഥാന വിഹിതം വെട്ടിക്കുറയ്ക്കുകയും ക്ഷേമ പദ്ധതികൾക്ക് കടിഞ്ഞാണിടുകയും വികസന പ്രവർത്തനങ്ങൾക്ക് തടയിടുകയും ചെയ്തു കൊണ്ടിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തിൽ നികുതി കുടിശ്ശികയുളളവരെ കൊണ്ട് അടിയന്തരമായി അത് തിരിച്ച് അടയ്പ്പിക്കണമെന്നും എഐവൈഎഫ് ആവശ്യപ്പെട്ടു.
നികുതി തിരിച്ചടയ്ക്കാൻ ശേഷിയില്ലാത്തവരുടെയും നിർധനരായവരുടെയും നികുതി ഒഴുവാക്കി കൊടുക്കണമെന്നും എഐവൈഎഫ് ആവശ്യപ്പെട്ടു. 2021 മാർച്ച് വരെ സർക്കാർ പിരിച്ചെടുക്കാൻ ബാക്കിയുള്ള കുടിശിക 21797.86 കോടി രൂപയാണ്. ഇത് സംസ്ഥാനത്തിന്‍റെ ആകെ റവന്യൂ വരുമാനത്തിന്‍റെ 22.33 ശതമാനം വരും. സാമ്പത്തിക ശേഷിയുളളവരുടെയും സ്ഥാപനങ്ങളുടെയും കൈയ്യിൽ നിന്ന് നികുതി പിരിച്ചെടുക്കണമെന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്മോനും പ്രസ്ഥാവനയിൽ ആവശ്യപ്പെട്ടു.
വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.





























