Friday, July 4, 2025 11:35 pm

ബ്യൂട്ടിപാർലറിൽ ജോലിചെയ്യുന്ന ഭാര്യയെ വിദേശത്തേക്ക് അയയ്ക്കാൻ ഉടമ ; എതിർത്ത് ഭർത്താവ് ; ഓയുരിൽ ഭർത്താവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

For full experience, Download our mobile application:
Get it on Google Play

കൊല്ലം: ഓയുരിൽ ഭർത്താവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ. ഭാര്യയുമായുള്ള കുടുംബപ്രശ്നങ്ങൾ മൂലം ഭർത്താവിനെ കഴിഞ്ഞ ദിവസം കൊട്ടാരക്കര പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. തുടർന്ന് ജാമ്യത്തിൽ വിട്ട യുവാവ് വീട്ടിലെത്തി മുറിക്കുള്ളിൽ തുങ്ങി മരിക്കുകയായിരുന്നു. പൂയപ്പള്ളി നെല്ലിപ്പറമ്പ് അജി ഭവനിൽ ഗോപാലകൃഷ്ണപിള്ളയുടെ മകൻ അജികുമാർ (37) ആണ് മരിച്ചത്.

അജികുമാറിനെ കുടുംബപ്രശ്നത്തിൻ്റെ പേരിൽ പോലീസ് കസ്റ്റഡിയിലെടുത്ത് മർദ്ദിച്ചവെന്ന് കാട്ടി അച്ഛൻ ഗോപാലകൃഷ്ണപിള്ള പോലീസിൽ പരാതി നൽകിയിരിക്കുകയാണ്. വെള്ളിയാഴ്ച പുലർച്ചെയാണ് അജികുമാറിനെ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കൊട്ടാരക്കര സർക്കിൾ ഇൻസ്പെക്ടറും നഗരസഭാ മുൻ ചെയർമാൻ ഷാജുവും മർദിച്ചതിലുള്ള മനോവിഷമമാണ് മകൻ ആത്മഹത്യ ചെയ്യാൻ കാരണമെന്നു കാട്ടി അജിയുടെ അച്ഛൻ കൊല്ലം റൂറൽ എസ്︋പിക്കാണ് പരാതി നൽകിയിരിക്കുന്നത്.

ടാപ്പിംഗ് തൊഴിലാളിയാണ് അജി. അജിയുടെ ഭാര്യ ശാലിനി മൂന്നുവർഷമായി കൊട്ടാരക്കര ചന്തമുക്കിലുള്ള ലക്ഷ്മി ബ്യൂട്ടി പാർലറിൽ ജോലിനോക്കിവരികയാണെന്നാണ് വിവരം. ഇതിനിടെ പാർലർ ഉടമ ശാലിനിയെ ഗൾഫിലേക്ക് അയയ്ക്കാൻ ശ്രമിച്ചിരുന്നു എന്നുള്ള വിവരങ്ങളും പുറത്തു വരുന്നുണ്ട്. എന്നാൽ ശാലിനിയുടെ ഗൾഫ് യാത്രയ്ക്ക് അജി എതിരായിരുന്നു. ഇതേത്തുടർന്ന് കുടുംബവഴക്ക് രൂക്ഷമായെന്നാണ് ബന്ധുക്കൾ പറയുന്നത്. കഴിഞ്ഞ ബുധനാഴ്ച ഇതേച്ചൊല്ലി അജിയുടെ വീട്ടിൽ വഴക്കു നടന്നു. തുടർന്ന് ശാലിനിയെ അജി ജോലിക്ക് വിട്ടിരുന്നില്ല.

ശാലിനിയെ കാണാത്തതിനാൽ ബ്യൂട്ടി പാർലർ ഉടമ അജിയെ ഫോണിൽവിളിച്ച് കാര്യം തിരക്കി. ഇതേത്തുടർന്ന് അജിയുമായി ബ്യൂട്ടിപാർലർ ഉടമ വാക്കേറ്റമുണ്ടായെന്ന് അജിയുടെ ബന്ധുക്കൾ പറയുന്നു. അതേസമയം ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ അജിയുടെ വീട്ടിൽ പിങ്ക് പോലീസുകാർ എത്തുകയായിരുന്നു. തുടർന്ന് അവർ ശാലിനിയെയും മക്കളെയും ബ്യൂട്ടി പാർലറിൽ എത്തിക്കുകയും ചെയ്തു. വ്യാഴാഴ്ച വൈകീട്ട് അജി ബ്യൂട്ടി പാർലറിൽ എത്തിയിരുന്നു.

എന്നാൽ ,അജിയെ മക്കളെയും ഭാര്യയെയും കാണിക്കാൻ പാർലർ ഉടമ തയ്യാറായില്ലെന്നും അജിയുടെ ബന്ധുക്കൾ ആരോപിക്കുന്നുണ്ട്. ബ്യൂട്ടിപാർലറിൽ നിന്ന് അജിയെ ഇറക്കിവിടുകയായിരുന്നു. വീട്ടിലേക്ക് മടങ്ങിപ്പോകാൻ നിൽക്കവേ കൊട്ടാരക്കര നഗരസഭാ മുൻ ചെയർമാൻ ഷാജു ഇയാളെ മർദിക്കുകയും അജിയെ സ്റ്റേഷനിൽ എത്തിക്കുകയുമായിരുന്നു. സ്റ്റേഷനിൽവെച്ച് ഭാര്യയുടെ മുന്നിലിട്ട് സിഐ ഉൾപ്പെടെയുള്ള പോലീസുകാർ മർദിച്ചതായും അജിയുടെ അച്ഛൻ്റെ പരാതിയിൽ പറയുന്നു.

പോലീസ് തന്നോട് ചെയ്തതെല്ലാം അജി അച്ഛനോട് പറഞ്ഞിരുന്നു എന്നാണ് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നത്. തുടർന്ന് വളരെ വൈകി ഉറങ്ങാൻ കിടന്ന അജിയെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. അജി ആത്മഹത്യ ചെയ്ത സംഭവത്തിൽ പൂയപ്പള്ളി പോലീസ് തുടർ നടപടികൾ സ്വീകരിച്ചു. റൂറൽ എസ്︋പിക്ക് ലഭിച്ച പരാതിയിലും അന്വേഷണമുണ്ടാകുമെന്ന് പോലീസ് അറിയിച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മനുഷ്യരെ മുഴുവൻ കൊലക്ക് കൊടുത്തിട്ട് മുഖ്യമന്ത്രിക്ക് അമേരിക്കക്ക് പോകുന്നുവെന്ന് അൻവർ

0
കൊച്ചി: കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം ഇടിഞ്ഞുവീണ് രോഗിയുടെ കൂട്ടിരുപ്പുകാരിയായ ബിന്ദു...

ഒരുക്കങ്ങളെല്ലാം പൂ‍ർണ്ണം ; കെ.സി.എല്‍ താരലേലം നാളെ

0
കേരളത്തിലെ ക്രിക്കറ്റ് ആരാധകരുടെ എല്ലാ കണ്ണുകളും തിരുവനന്തപുരത്തേക്ക്. കേരള ക്രിക്കറ്റ് ലീഗ്...

അടൂര്‍ ജിബിഎച്ച്എസ്എസില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണം സംഘടിപ്പിച്ചു

0
പത്തനംതിട്ട : നഷാ മുക്ത് ഭാരത് അഭിയാന്‍ പദ്ധതി ജില്ലാതല കാമ്പയിന്റെ...

കുപ്പടം ഖാദി നെയ്ത്ത് കേന്ദ്രം ഉദ്ഘാടനം ചെയ്തു

0
പത്തനംതിട്ട : ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിനു കീഴില്‍ കൊടുമണ്ണില്‍ പുതിയ...