റാന്നി ഉപജില്ലയുടെ ശാസ്ത്ര താരകമായ അജിനി ടീച്ചർ ഇനി കോന്നി ഗവ. ഹയർ സെക്കന്ററി സ്കൂളിലേക്ക്

For full experience, Download our mobile application:
Get it on Google Play

റാന്നി : കഴിഞ്ഞ ഒരു ദശാബ്ദമായി റാന്നി ഉപജില്ലയുടെ ശാസ്ത്ര താരകമായ അജിനി ടീച്ചർ ഇനി കോന്നി ഗവ.ഹയർ സെക്കന്ററി സ്കൂളിലേക്ക്. കുട്ടികൾക്കൊപ്പം സമൂഹത്തിലും ശാസ്ത്രാഭിമുഖ്യം വളർത്താനും പരിസ്ഥിതി വിദ്യാഭ്യാസം നൽകാനും മാതൃകാപരമായി പ്രവർത്തിച്ച റാന്നിയുടെ പ്രിയങ്കരിയാണ് പഴവങ്ങാടി ഗവ.യു.പി സ്കൂൾ ശാസ്ത്രാധ്യാപിക എഫ്. അജിനി. കോവിഡ് കാലം മുതൽ ഓഗ്‌മെന്റഡ് റിയാലിറ്റി ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തിയാണ് ടീച്ചർ കുട്ടികളുടെ പ്രിയങ്കരിയായത്. അവധിക്കാലങ്ങളിൽ ശാസ്ത്ര പരീക്ഷണങ്ങളും മാജിക്കുകളുമായി ആദിവാസി ഊരുകളിലും ടീച്ചർ സജീവമാണ്.

ഭിന്നശേഷിക്കാരായ കുട്ടികൾക്കായി ടീച്ചർ തയ്യാറാക്കിയ പഠനോപകരണങ്ങൾ സംസ്ഥാന തലത്തിൽ ശാസ്ത്രാധ്യാപകരുടേയും സ്പെഷ്യൽ എഡ്യുക്കേറ്റർമാരുടേയും പ്രശംസ പിടിച്ചുപറ്റി. അഞ്ച്, ആറ് ക്ലാസ്സുകളിലെ ശാസ്ത്ര പാഠപുസ്തകവും, അധ്യാപകർക്കുള്ള ടീച്ചർ ടെക്സ്റ്റും എഴുതിയ ടീച്ചറുടെ ക്ലാസ്സ് കൈറ്റ് വിക്ടേഴ്സ് ചാനലിലും ഷൂട്ട് ചെയ്തു. അവധിക്കാല അധ്യാപക സംഗമത്തിന് നേതൃത്വം നൽകുന്ന സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന കൗൺസിലിന്റെ സംസ്ഥന റിസോഴ്സ് ഗ്രൂപ്പ് അംഗം കൂടിയാണ് അജിനി ടീച്ചർ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വധശ്രമ കേസിൽ ഒളിവിൽ പോയ പ്രതി 29 വർഷത്തിന് ശേഷം കണ്ണൂരിൽ പിടിയിൽ

0
കണ്ണൂർ: വധശ്രമ കേസിൽ ഒളിവിൽ പോയ പ്രതി 29 വർഷത്തിന് ശേഷം...

മല്ലികാർജുൻ ഖർഗെയെ അപമാനിച്ചെന്ന പരാതി : ശുദ്ധീകരണത്തിൽ നടപടിയാവശ്യപ്പെട്ട് രാഷ്‌ട്രപതിക്ക് ഇന്ന് പരാതി നൽകും

0
ഡൽഹി : കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖ‍ർ​ഗയെ അപമാനിച്ചെന്ന പരാതിയിൽ രാഷ്ട്രപതിയുടെ...

ഉപഭോഗം കൂടി, രാജ്യത്താകെ വൈദ്യുതി പ്രതിസന്ധിയുണ്ട് ; മന്ത്രി സണ്ണി ജോസഫ്

0
തിരുവനന്തപുരം : വൈദ്യുതി പ്രതിസന്ധി പെട്ടെന്നുണ്ടായതല്ലെന്ന് മന്ത്രി സണ്ണി ജോസഫ്. രാജ്യത്താകെ...

പിഎം ശ്രീ : സർക്കാർ പുതിയ നടപടി സ്വീകരിച്ചിട്ടില്ല, സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കിയത് ഇടതുസർക്കാർ ;...

0
കോഴിക്കോട് : പിഎം ശ്രീയിൽ സർക്കാർ പുതിയ നടപടി സ്വീകരിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ...