അജിത് കൊളാടിയുടെ ജോസഫ് സ്റ്റാലിനെതിരെയുള്ള ലേഖനത്തിൽ വിശദീകരണവുമായി സിപിഐ രം​ഗത്ത്

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: അജിത് കൊളാടിയുടെ ജോസഫ് സ്റ്റാലിനെതിരെയുള്ള ലേഖനത്തിൽ വിശദീകരണവുമായി സിപിഐ രം​ഗത്ത്. അജിത് കൊളാടിയുടേത് പാർട്ടി നിലപാട് ആണെന്നും സ്റ്റാലിൻ്റെ ചിത്രം ഓഫീസുകളിൽ വെക്കാറില്ലെന്നും സിപിഐ മലപ്പുറം ജില്ലാ സെക്രട്ടറി പി കെ കൃഷ്ണദാസ് പറഞ്ഞു. ജോസഫ് സ്റ്റാലിനെ കൊലപാതകങ്ങളുടെ ചക്രവർത്തി എന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ളതായിരുന്നു ലേഖനം. സ്റ്റാലിന്റെ നിലപാടിനെ സോവിയറ്റ് യൂണിയനിലെ പാർട്ടി തന്നെ തള്ളി പറഞ്ഞിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ സിപിഐയും സ്റ്റാലിന്റെ നിലപാടുകളോടുള്ള വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും പി കെ കൃഷ്ണദാസ് വ്യക്തമാക്കി.

ഒരാളുടെ സംഭാവനയെ കുറിച്ച് പരിശോധിക്കുന്നത് സമഗ്ര വീക്ഷണത്തിലാണ്. കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് ഉൾക്കൊള്ളാൻ കഴിയാത്ത പ്രവർത്തനമായിരുന്നു അദ്ദേഹത്തിന്റെതെന്ന് നേരത്തെ വിലയിരുത്തിയിട്ടുണ്ട്. സിപിഐ ഓഫീസുകളിലോ സമ്മേളനങ്ങളിലോ സ്റ്റാലിൻ ചിത്രം വെക്കാറില്ല. പാർട്ടി കോൺഗ്രസിൽ ചർച്ച ചെയ്തെടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. സോവിയറ്റ് യൂണിയനെ അടക്കി ഭരിച്ച സ്റ്റാലിനെ കൊലപാതകങ്ങളുടെ ചക്രവർത്തിയെന്ന് വിശേഷിപ്പിച്ച സിപിഐ മുഖപത്രമായ ജനയുഗത്തിലാണ് അടിച്ചുവന്നത്. തിരൂരങ്ങാടിയിലെ സ്ഥാനാർഥിയായ അജിത് കൊളാടി എഴുതിയ ലേഖനത്തിലാണ് സ്റ്റാലിനെ ഹിറ്റ്ലറുടെയും മുസോളിനിയുടെയും കൂട്ടത്തിൽപ്പെടുത്തി ഘാതക ചക്രവർത്തി എന്ന് വിശേഷിപ്പിച്ചത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കള്ളപ്പണം വെളുപ്പിക്കൽ ; എഎഫ്എ പ്രസിഡന്റിന്റെ ഫോണും കമ്പ്യൂട്ടറുകളും എഫ് ബി ഐ പിടിച്ചെടുത്തു

0
ന്യൂയോർക്ക് : അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ (എഎഫ്എ) പ്രസിഡന്റ് ക്ലോഡിയോ ടാപിയയുടെ...

ബിജെപി ഗുണ്ടകളെ അയക്കുന്നു ; വിദ്യാർഥികളുടെ പ്രതിഷേധത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്നു ; അഭിജീത്ത് ദീപ്‌കെ

0
ന്യൂഡൽഹി : ബിജെപിക്കെതിരെ ഗുരുതരമായ ആരോപണവുമായി കോക്രോച്ച് ജനതാ പാർട്ടി (സിജെപി)...

വിദ്യാർഥി പ്രക്ഷോഭം : ഇന്ത്യമുന്നണിക്കുള്ളിൽ ഭിന്നത ; കോൺഗ്രസിന് പിന്തുണ നൽകാതെ സഖ്യകക്ഷികൾ

0
ന്യൂഡൽഹി : കേന്ദ്രസർക്കാരിനെ പ്രതിരോധത്തിലാക്കി കോൺഗ്രസ് പ്രധാനമന്ത്രിയുടെ ഓഫീസിന് മുന്നിൽ നടത്തിയ...

3 കോടിയ്ക്ക് മന്ത്രി സ്ഥാനം : കേസിൽ യുപി-ഡൽഹി അതിർത്തിയിൽ നിന്ന് രണ്ട്...

0
കോഴിക്കോട് : പ്രിയങ്ക ഗാന്ധി എംപിയുടെ ഓഫിസിന്റെ പേരു ദുരുപയോഗം ചെയ്ത്...