വായ്പത്തട്ടിപ്പിന് അറസ്റ്റിലായ അജിത് മേനോനെ മുംബൈ പൊലീസ് ചോദ്യം ചെയ്യുന്നു ; പിടിയിലായത് കൊച്ചിയിൽ

For full experience, Download our mobile application:
Get it on Google Play

മുംബൈ: വായ്‌പത്തട്ടിപ്പുകേസിൽ മുംബൈ പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം കൊച്ചിയിൽ അറസ്റ്റ് ചെയ്ത കോക്സ് ആൻഡ് കിങ്സ് ഫിനാൻഷ്യൽ സർവീസ് ഉന്നത ഉദ്യോഗസ്ഥൻ അജിത് മേനോനെ (67) മുംബൈ പൊലീസ് ചോദ്യം ചെയ്യുന്നു. ബ്രിട്ടിഷ് പൗരനായ അജിത് മേനോൻ ലണ്ടനിൽ നിന്നു കൊച്ചിയിലെത്തിയപ്പോഴായിരുന്നു അറസ്റ്റ്. ഇദ്ദേഹത്തിനെതിരെ തിരച്ചിൽ നോട്ടിസ് നിലവിലുണ്ടായിരുന്നു. മുംബൈ കോടതി നാളെ വരെ പൊലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.യെസ് ബാങ്കിൽനിന്ന് കോക്സ് ആൻഡ് കിങ്സ് ഫിനാൻഷ്യൽ സർവീസസ് 400 കോടി രൂപ വായ്പയെടുത്തശേഷം വകമാറ്റി തട്ടിപ്പു നടത്തിയെന്നാണ് കേസ്. കമ്പനിയുടമ അജയ് പീറ്റർ കേർക്കറാണ് പ്രധാനപ്രതി. കമ്പനിയുടെ യൂറോപ്പിലെ ബിസിനസ് നോക്കിനടത്തുന്ന അജിത് മേനോൻ വായ്പാതുകയിൽ 56 കോടി രൂപ വകമാറ്റി അവിടുത്തെ ആവശ്യങ്ങൾക്കായി ഉപയോഗിച്ചെന്നാണ് ആരോപണം.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സുഹൃത്തുക്കളുടെ പേരിൽ കേരളത്തിലേക്ക് കഞ്ചാവ് കടത്തി ; പ്രതിയെ എക്സൈസ് പിടികൂടി

0
പാലക്കാട്: പോസ്റ്റ് ഓഫീസ് പാഴ്സൽ വഴി മേഘാലയയിൽ നിന്ന് സുഹൃത്തുക്കളുടെ പേരിൽ...

ബം​ഗാളിൽ പെൺസുഹൃത്തിനെ കൊലപ്പെടുത്തി കേരളത്തിലേക്ക് ; പെരുമ്പാവൂരിൽ ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ

0
കൊച്ചി: പെൺസുഹൃത്തിനെ കൊലപ്പെടുത്തിയ ശേഷം മുങ്ങി നടന്ന പ്രതിയെ പോലീസ് അറസ്റ്റ്...

കായംകുളത്ത് തോട്ടിൽ ഫൈബർ വള്ളം തുഴയുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു

0
കായംകുളം: ആലപ്പുഴ കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ...

ഇറാന്‍റെ മിസൈൽ ഡ്രോൺ കേന്ദ്രങ്ങളിൽ യുഎസ് ആക്രമണം

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിൽ കപ്പലിനുനേരെയുണ്ടായ ഇറാന്‍റെ ആക്രമണത്തിൽ തിരിച്ചടിച്ച് അമേരിക്ക. ഇറാന്‍റെ...