കാസർകോട്: എഡിജിപി എം.ആർ അജിത്കുമാർ കാസർകോട് ജില്ലാ പൊലീസ് സൂപ്രണ്ടായിരുന്ന കാലത്ത് വർഗീയമായി അധിക്ഷേപിച്ചതിന്റെ ഓർമ പങ്കുവെച്ച് മുസ്‌ലിം ലീഗ് നേതാവ് കരീം കുണിയ. എംഎസ്എഫ് ജില്ലാ ജനറൽ സെക്രട്ടറിയും കാസർകോട് ഗവൺമെന്റ് കോളജ് യൂണിയൻ ചെയർമാനുമായിരുന്ന കാലത്ത് കലക്ട്രേറ്റ് മാർച്ചിന് അനുമതി തേടിയപ്പോഴാണ് അജിത്കുമാർ മോശമായി പെരുമാറിയത്. പെർമിഷനൊന്നും കോടുക്കണ്ട. ഇവറ്റകളെയൊന്നും വിശ്വസിക്കാൻ കൊള്ളില്ലെടോ എന്നായിരുന്നു ഒപ്പമുണ്ടായിരുന്ന പോലീസുകാരനോട് ആദ്യം പറഞ്ഞത്. താൻ എംഎസ്എഫ് നേതാവാണെന്നും കോളജ് യൂണിയൻ ചെയർമാനാണെന്നും പറഞ്ഞപ്പോൾ അതിനെന്താ, താൻ മുസ്‌ലിം തീവ്രവാദിയല്ലെടോ? എന്നായിരുന്നു അജിത്കുമാർ ചോദിച്ചതെന്നും കരീം കുണിയ ഓർമിക്കുന്നു. കൂടെയുള്ള പോലീസുകാരൻ പരിചയമുള്ള ആളാണെന്ന് പറഞ്ഞപ്പോഴാണ് പെർമിഷൻ തരാൻ തയ്യാറായത്. എന്തെങ്കിലും വിഷയമുണ്ടായാൽ തന്നെ ഞാൻ ചവിട്ടിക്കൂട്ടി അകത്തിടും. പിന്നെ പുറം ലോകം കാണില്ല. എന്തെങ്കിലും ഉണ്ടായാൽ ഇവന്റെ ഉപ്പയെയും ഉമ്മയെയും പൊക്കിയെടുത്ത് അകത്തിടണമെന്ന് അടുത്തുണ്ടായിരുന്ന പോ ലീസുകാരനോട് നിർദേശിച്ചെന്നും കരീം പറഞ്ഞു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.