സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയ്ൽ ഗ്രൂപ്പായ അജ്മൽബിസ്മി ഷോറൂമുകളിൽ ഓണം ഡിസ്കൗണ്ട് ഓഫറുകൾ തുടരുന്നു. ഹൈപ്പർ ഇലക്ട്രോണിക്സ് വിഭാഗങ്ങളിലായി നാളിതുവരെ കാണാത്ത ഡിസ്കൗണ്ടുകളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ഇലക്ട്രോണിക്സ് വിഭാഗത്തിൽ മികച്ച വിൽപ്പന – വിൽപ്പനാന്തര സേവനങ്ങളോടെ ആകർഷകമായ സമ്മാനങ്ങൾ ഉറപ്പാക്കിയാണ് ഓഫറുകൾ അവതരിപ്പിച്ചിരിക്കുന്നത്.
തിരഞ്ഞെടുത്ത ഗൃഹോപകരണങ്ങൾ വാങ്ങുമ്പോൾ 2000 രൂപയുടെ ഉറപ്പായ സമ്മാനങ്ങൾ സ്വന്തമാക്കാം എന്നതാണ് മുഖ്യ ആകർഷണം. ബ്രാന്റഡ് സ്മാർട്ട് ടിവികളുടെ മികച്ച കളക്ഷനും പ്രമുഖ ബ്രാന്റുകളുടെ സ്മാർട്ട്ഫോണുകൾ, ലാപ്ടോപ്പുകൾ, പേഴ്സണൽ ഗാഡ്ജെറ്റ്സ് എന്നിവയും, മികച്ച പെർഫോമൻസ് ഉറപ്പാക്കുന്ന ബ്രാന്റഡ് വാഷിങ്ങ് മെഷീനുകളും റെഫ്രിജറേറ്ററുകളും ഒപ്പം വൈദ്യുതി ചിലവുകുറഞ്ഞ സ്റ്റാർ റേറ്റഡ് ഇൻവെർട്ടർ എസികളും മികച്ച ഒാഫറുകളിൽ സ്വന്തമാക്കാവുന്നതാണ്.
55% കിഴിവിൽ ബട്ടർഫ്ളൈ കുക്ക്ടോപ്, 49% കിഴിവിൽ പ്രീതി മിക്സി, 50% കിഴിവിൽ യുറേക ഫോര്‍ബ്സ് വാക്വം ക്ലീനർ, 40% കിഴിവിൽ വാട്ടർ പ്യൂരിഫയറുകൾ എന്നിവയാണ് ഇലക്ട്രോണിക്സ് വിഭാഗത്തിലെ മറ്റ് ഓഫറുകൾ. ഓഫറുകൾക് പുറമെ പർച്ചേസ് എളുപ്പമാക്കാൻ ബജാജ് ഫിനാൻസ്, എച്ച്ഡിഎഫ്സി, എച്ച്ഡിഡി തുടങ്ങിയവയുടെ ഫിനാൻസ് സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. CREDIT & DEBIT Card EMI സൗകര്യങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഒപ്പം തിരഞ്ഞെടുത്ത ഫിനാൻസ് പർച്ചേസുകളിൽ EMI ക്യാഷ് ബാക്കും ലഭിക്കുന്നതാണ്.
കൂടാതെ പഴയ ഗൃഹോപകരണങ്ങൾ, സ്മാർട്ട്ഫോണുകൾ, ലാപ്ടോപ്പുകൾ തുടങ്ങിയവ കൂടിയ വിലയിൽ എക്സ്ചേഞ്ച് ചെയ്ത് പുതിയവ സ്വന്തമാക്കാനുളള അവസരവും ഒരുക്കിയിട്ടുണ്ട്. എല്ലാ ലാപ്ടോപ് പർച്ചേസുകൾക്കുമൊപ്പം 4999 രൂപയുടെ സ്മാർട്ട് വാച്ച് സമ്മാനമായി നേടാനുള്ള അവസരവും ലഭ്യമാണ്. ഇതിനു പുറമേ സ്മാർട്ട് ഫോണുകൾക്കൊപ്പം ഹെഡ്സെറ്റും ലാപ്ടോപ്പുകൾക്കൊപ്പം ഹെഡ്ഫോൺ, ക്ലീനിങ്ങ് കിറ്റ് തുടങ്ങിയവയും സൗജന്യമായി ലഭിക്കുന്നതാണ്. കമ്പനി നൽകുന്ന വാറന്റിയ്ക്ക് പുറമേ ഉത്പ്പന്നങ്ങൾക്ക് കൂടുതൽ കാലത്തേക്ക് പരിരക്ഷ ഉറപ്പാക്കുന്നതിനായി ചെലവുകുറഞ്ഞ രീതിയിൽ എക്സ്റ്റെന്റഡ് വാറന്റിയും അജ്മൽ ബിസ്മി അവതരിപ്പിച്ചിട്ടുണ്ട്.
ഹൈപ്പർ വിഭാഗത്തിലും മികച്ച ഓഫറുകൾ ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുളളത്. നിത്യോപയോഗ സാധനങ്ങൾ, പഴം, പച്ചക്കറികൾ, ഫിഷ് & മീറ്റ്, ക്രോക്കറികൾ തുടങ്ങിയവയെല്ലാം വിപണിയിലെ ഏറ്റവും കുറഞ്ഞവിലയിൽ സ്വന്തമാക്കാവുന്നതാണ്. ഉപഭോക്താക്കളുടെ ആവശ്യം കൃത്യമായി മനസ്സിലാക്കിയുളള ഓഫറുകളാണ് മെഗാ സെയിലിലൂടെ അജ്മൽ ബിസ്മി അവതരിപ്പിച്ചിരിക്കുന്നതെന്നും അതുകൊണ്ടുതന്നെ ഉപഭോക്താക്കൾക്ക് ഓണത്തിന് സമാനമായ ലാഭകരമായ ഷോപ്പിങ്ങ് അനുഭവം തുടർന്നും ലഭി ക്കുമെന്നും അജ്മൽബിസ്മി മാനേജിങ്ങ് ഡയറക്ടർ ഡയറക്ടർ വി.എ.അജ്മൽ അറിയിച്ചു.