ഡോ. എം. എസ്. സുനിലിന്റെ 357 -മത് സ്നേഹഭവനം വിധവയായ രാധാമണിക്കും കുടുംബത്തിനും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: സാമൂഹിക പ്രവർത്തക ഡോ. എം. എസ്. സുനിൽ സുരക്ഷിതമല്ലാത്ത കുടിലുകളിൽ കഴിയുന്ന ഭവനരഹിതരായ നിരാലംബർക്ക് പണിതു നൽകുന്ന 357 -മത് സ്നേഹഭവനം പന്തളം സ്വദേശിയായ എം.സി. ജോസ്, ലാലി ദമ്പതികളുടെ വിവാഹവാർഷിക സമ്മാനമായി വടക്കടത്തുകാവ് നെടിയ കാലായിൽ വിധവയായ രാധാമണിക്കും കുടുംബത്തിനും ആയി നിർമ്മിച്ചു നൽകി. വർഷങ്ങൾക്കു മുമ്പ് മകൻ കെട്ടിടത്തിനു മുകളിൽ നിന്നും വീണ് ചലനശേഷിയും സംസാരശേഷിയും നഷ്ടപ്പെട്ട അവസ്ഥയിൽ ആവുകയും ഭർത്താവ് മരണപ്പെടുകയും ചെയ്തപ്പോൾ വീട് പൂർത്തീകരിക്കാൻ കഴിയാതെ പുറമ്പോക്കിൽ സുരക്ഷിതമല്ലാത്ത ഒരു ചെറിയ കുടിലിൽ ആയിരുന്നു രാധാമണി അസുഖബാധിതയായ അമ്മയോടും മകനോടും ഒപ്പം താമസിച്ചിരുന്നത്.

വീട്ടുജോലിയിൽ നിന്നും കിട്ടുന്ന തുച്ഛമായ വരുമാനത്തിൽ മകൻറെ ചികിത്സയും അമ്മയുടെ ചികിത്സയും ദൈനംദിന ചിലവുകളും നടത്തുവാൻ ബുദ്ധിമുട്ടിയിരുന്ന രാധാമണിക്ക് സ്വന്തമായി ഒരു ഭവനം പണിയുവാൻ യാതൊരു നിവൃത്തിയുമില്ലായിരുന്നു. ഇവരുടെ ദയനീയ അവസ്ഥ നേരിൽ കണ്ട് മനസ്സിലാക്കിയ ടീച്ചർ ജോസിന്റെയും ലാലിയുടെയും വിവാഹ വാർഷിക സമ്മാനമായി രണ്ട് മുറികളും അടുക്കളയും ഹാളും ശുചിമുറിയും സിറ്റൗട്ട് മടങ്ങിയ വീട് പൂർത്തീകരിച്ചു നൽകുകയായിരുന്നു. ചടങ്ങിൽ വാർഡ് മെമ്പർ ശ്രീലേഖ ഹരികുമാർ, പ്രോജക്ട് കോഡിനേറ്റർ കെ.പി. ജയലാൽ, പ്രസന്നൻ കെപൊന്നച്ചൻ വടക്കടത്തുകാവ് എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...

അട്ടപ്പാടി ഇരട്ടക്കൊലപാതകം : യുവതിയെ കൊന്നത് തലയ്ക്ക് വെട്ടി, കുഞ്ഞിനെ കഴുത്ത് ഞെരിച്ച് ;...

0
അട്ടപ്പാടി: പാലക്കാട് അട്ടപ്പാടിയിലെ ഇരട്ടക്കൊലപാതകത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. 30 വയസ്സുള്ള...

യാത്രക്കാർക്ക് ആശ്വാസം ; മംഗളൂരു–ഹൈദരാബാദ് സ്പെഷ്യൽ ട്രെയിൻ സർവീസ് നീട്ടി; നവംബർ 26 വരെ...

0
ബെം​ഗളൂരു: മംഗളൂരു സെൻട്രൽ - ഹൈദരാബാദ് സ്പെഷ്യൽ ട്രെയിൻ സർവീസ് നീട്ടി...