വയനാട്ടിൽ രാഹുൽ ഗാന്ധിയ്‌ക്കെതിരെ സ്ഥാനാർത്ഥിയെ നിർത്തിയ എൽ ഡി എഫിന് തെറ്റിയെന്ന് എ കെ ആന്റണി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ സ്ഥാനാർഥിയെ നിർത്തിയ എൽ.ഡി.എഫിന് തെറ്റിയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണി. ഇൻഡ്യ മുന്നണിയോട് കൂറുണ്ടായിരുന്നെങ്കിൽ അതു ചെയ്യരുതായിരുന്നു. വയനാട്ടിൽ പാർട്ടിയുടെ കൊടി ഉപയോഗിക്കുന്നത് എ.ഐ.സി.സി വിലക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയനെ മറ്റ് സംസ്ഥാനങ്ങളിലെ സി.പി.എം ഘടകങ്ങൾ പ്രചാരണത്തിന് ക്ഷണിക്കുന്നില്ലെന്നും ആന്റണി ചൂണ്ടിക്കാട്ടി. മദ്രാസിലെ സി.പി.എം പിണറായിയോട് പറഞ്ഞത് ഞങ്ങളെ ഉപദ്രവിക്കരുതെന്നാണ്. കേരളത്തിലെ സി.പി.എം ഒറ്റപ്പെട്ട നിലപാട് സ്വീകരിക്കുകയാണെന്നും അദ്ദേഹം ഒരു ചാനൽ പരിപാടിയിൽ പറഞ്ഞു.

ഭരണഘടന ഉണ്ടാക്കിയത് കോൺഗ്രസാണ്. അന്ന് അതിന്റെ ഭാഗമായിരുന്നില്ല കമ്മ്യൂണിസ്റ്റുകൾ. ഭരണഘടന സംരക്ഷണത്തിൽ കോൺഗ്രസിന് എതിരായ കേരളത്തിലെ സി.പി.എം വിമർശനം അവരുടെ മറ്റ് ഘടകങ്ങൾ അംഗീകരിക്കുന്നില്ല. തമിഴ്‌നാട്ടിലും രാജസ്ഥാനിലും ആന്ധ്രാപ്രദേശിലും സി.പി.എം വോട്ട് പിടിക്കുന്നത് രാഹുലിന്റെ പടംവച്ചാണെന്നും ആന്റണി ചൂണ്ടിക്കാട്ടി. 2019ൽ ഇൻഡ്യ മുന്നണി ഉണ്ടായിരുന്നില്ല. അന്ന് കോൺഗ്രസ് സ്ഥാനാർഥി ആയാണ് രാഹുൽ വയനാട്ടിൽ എത്തിയത്. ഇപ്പോൾ അവിടെ സിറ്റിങ് എം.പിയാണ് രാഹുൽ. എൽ.ഡി.എഫിന് ഇൻഡ്യ മുന്നണിയോട് കൂറുണ്ടായിരുന്നെങ്കിൽ രാഹുലിനെതിരെ സ്ഥാനാർഥിയെ നിർത്തരുതായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പത്മജയ്ക്കും അനിൽ ആന്റണിക്കും പ്രവർത്തകരുടെ പിന്തുണയില്ലാത്തതിനാൽ അവർ പോയത് കോൺഗ്രസിന് ക്ഷീണമാകില്ലെന്നും ആന്റണി കൂട്ടിച്ചേർത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കൈപ്പട്ടൂർ ഗവൺമെന്റ് വി.എച്ച്.എസ്. സ്കൂള്‍ ക്യാമ്പസിൽ എൻ.എസ്.എസ് യൂണിറ്റ് ചെണ്ടുമല്ലി തൈകൾ നട്ടു

0
കൈപ്പട്ടൂർ : ഗവൺമെന്റ് വി.എച്ച്.എസ്.എസ്. കൈപ്പട്ടൂരിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ...

കോന്നിയില്‍ നടപ്പാതയില്‍ സ്ഥാപിച്ച ട്രാന്‍സ്ഫോര്‍മര്‍ കാല്‍നട യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാകുന്നു

0
കോന്നി : പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ കോന്നിയിലെ നടപ്പാതയില്‍ സ്ഥാപിച്ചിരിക്കുന്ന...

സ്വകാര്യമേഖലയ്ക്ക് അവസരമൊരുക്കിയത് കേന്ദ്രം ഭരിച്ച കോണ്‍ഗ്രസ് , സുധീരന് മറുപടിയുമായി പിണറായി

0
തിരുവനന്തപുരം : കേരളത്തിൽ സ്വകാര്യ മേഖലയിലെ കരിമണൽ ഖനനത്തിന് അവസരമൊരുക്കിയത് എൽഎഡിഎഫ്...

പത്തനംതിട്ടയില്‍ കുടുംബം സഞ്ചരിച്ച ഓട്ടോ കാറുകൊണ്ട് ഇടിച്ച് മറിച്ചു ; പ്രതിയെ നാട്ടുകാര്‍ പിടികൂടി...

0
പത്തനംതിട്ട: പത്തനംതിട്ടയില്‍ കുടുംബം സഞ്ചരിച്ച ഓട്ടോറിക്ഷ കാറുകൊണ്ട് ഇടിച്ച് മറിച്ചു. ഇന്നലെ രാത്രി...