പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാരിന്റെ ഭരണം ഇന്ന് ആറ് മണിയോടെ അവസാനിക്കുമെന്ന് എ കെ ആന്റണി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പ് യുഡിഎഫ് തൂത്തുവാരുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാരിന്റെ ഭരണം ഇന്ന് ആറ് മണിയോടെ അവസാനിക്കുമെന്നും ആന്റണി പറഞ്ഞു. പത്ത് വർഷത്തെ ജനദ്രോഹ നടപടികൾക്ക് കേരളത്തിലെ വോട്ടർമാർ കടുത്ത ശിക്ഷ നൽകാൻ പോവുകയാണ്. തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയപ്പോൾ തന്നെ ദൃശ്യമായ ഭരണവിരുദ്ധ വികാരം വോട്ടെടുപ്പിന്റെ അവസാന ഘട്ടമായപ്പോഴേക്കും വലിയൊരു ജനരോഷമായി മാറി. 2001ലെ ആന്റണി സർക്കാരിന്റെ വിജയത്തേക്കാൾ വലിയ വിജയമാണ് യുഡിഎഫിനെ കാത്തിരിക്കുന്നത്- അദ്ദേഹം പറഞ്ഞു.

എസ്എഫ്‌ഐ മുൻ സംസ്ഥാന പ്രസിഡന്റ് ഉൾപ്പെടെയുള്ള ഇടതുപക്ഷത്തെ സ്നേഹിക്കുന്ന ഗണ്യമായ ഒരു വിഭാഗം ഇത്തവണ യുഡിഎഫിന് വോട്ട് ചെയ്യും. കേരളത്തിൽ ഇടതുപക്ഷം നശിക്കാതിരിക്കണമെങ്കിൽ ‘തുടർഭരണം’ ഉണ്ടാകാൻ പാടില്ലെന്ന് ആഗ്രഹിക്കുന്ന സി‌പി‌എം അനുഭാവികൾ പോലും ഇത്തവണ യുഡിഎഫിനെ പിന്തുണയ്ക്കും. കേരളത്തിന്റെ മണ്ണിൽ ബിജെപിക്ക് വേരോട്ടം കിട്ടാൻ പ്രയാസമാണെന്നും അവർക്ക് അക്കൗണ്ട് തുറക്കാൻ കഴിയില്ലെന്നും ആന്റണി പറഞ്ഞു. തിരുവനന്തപുരത്ത് വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽ കടന്നുകയറി യുവതിയെ പീഡിപ്പിച്ചു ; യുവാവ് അറസ്റ്റിൽ

0
മുംബൈ : നഗരത്തിലെ പൊവയ് മേഖലയിൽ ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽ...

ഓപ്പറേഷൻ തൂഫാൻ അറസ്റ്റ് 10,000-ത്തിലേക്ക് ; ജയിലുകൾ നിറയുന്നു, കുടുങ്ങുന്നവരിലേറെയും ചെറുകിടക്കാർ

0
കൊച്ചി : ലഹരിക്കെതിരേയുള്ള പോലീസിന്റെ ഓപ്പറേഷൻ തൂഫാൻ 78 ദിവസം പിന്നിടുമ്പോൾ...

ഇംഗ്ലീഷിനെ വിദേശഭാഷയായി കണക്കാക്കുന്നതിൽ വിയോജിപ്പ് ; സിബിഎസ്ഇ ത്രിഭാഷാ നയം പുനഃപരിശോധിക്കണമെന്ന് സുപ്രീംകോടതി

0
ന്യൂഡൽഹി : സി.ബി.എസ്.ഇ.യുടെ വിവാദമായ ത്രിഭാഷാ നയം പുനഃപരിശോധിക്കണമെന്ന് വാക്കാൽ അഭ്യർഥിച്ച്...

മെസിയുടെ പേരിലെ തട്ടിപ്പ് ; മുഖ്യമന്ത്രിയുടെ നിലപാട് നിർണായകം ; ജിഎസ്ടി വെട്ടിപ്പിലെ അന്വേഷണ...

0
തിരുവനന്തപുരം: അർജൻറീന ടീമിനെ കേരളത്തിൽ എത്തിക്കുമെന്നതിൻ്റെ പേരിൽ നടന്ന ജിഎസ്ടി വെട്ടിപ്പിലെ അന്വേഷണ...