ന്യൂഡല്‍ഹി: കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഹൈക്കമാന്‍ഡ് അനാവശ്യ ഇടപെടല്‍ നടത്തിയിട്ടില്ലെന്ന് മുതിര്‍ന്ന നേതാവ് എ.കെ. ആന്‍റണി. സ്ഥാനാര്‍ഥി നിര്‍ണയത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാനിപ്പിച്ച് വിജയത്തിനായി പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സീറ്റുകള്‍ കിട്ടാത്ത നേതാക്കളുണ്ട്. അവരെ സ്നേഹിക്കുന്ന അണികളുമുണ്ട്. എന്നാല്‍ സ്ഥാനാര്‍ഥി പട്ടിക അന്തിമമായി തീരുമാനിച്ചിരിക്കുന്നു. ഹൈക്കമാന്‍ഡ് തീരുമാനിച്ച പട്ടിക അംഗീകരിക്കുകയാണ് ഇനി അവരുടെ ചുമതല.
ഇടതുസര്‍ക്കാര്‍ ഭരണം അവസാനിപ്പിക്കാനുള്ള അവസരം ചെറിയ പരിഭവങ്ങള്‍ കൊണ്ട് ഇല്ലാതാക്കരുത്. സ്ഥാനാര്‍ഥി നിര്‍ണയത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇനി അവസാനിപ്പിക്കണം. ഇനി സ്ഥാനാര്‍ഥിയുടെ വിജയത്തെക്കുറിച്ചുള്ളതാകണം ചര്‍ച്ചകള്‍. നേമത്ത് കെ. മുരളീധരന്‍ എം.എല്‍.എയായി അസംബ്ലിയിലെത്തുമെന്നും എ.കെ. ആന്‍റണി പറഞ്ഞു.