കേരള കോണ്‍ഗ്രസ് പി.ജെ​ ജോസഫ്​- പി.സി തോമസ് വിഭാഗങ്ങള്‍ ലയിച്ചു

For full experience, Download our mobile application:
Get it on Google Play

കടുത്തുരുത്തി : ​കേരള കോണ്‍ഗ്രസ് പി.ജെ​ ജോസഫ്​- പി.സി തോമസ് വിഭാഗങ്ങള്‍ ലയിച്ചു. കടുത്തുരുത്തിയില്‍ നടന്ന യു.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പി.സി തോമസ് വിഭാഗം പങ്കെടുത്തതോടെയാണ് ലയനം യാഥാര്‍ഥ്യമായത്.

പി.സി തോമസ് വിഭാഗവുമായി ചേര്‍ന്നതോടെ ജോസഫ്​ ഗ്രൂപ്പിന്റെ തെരഞ്ഞെടുപ്പ് ചിഹ്ന പ്രതിസന്ധിക്ക്​ പരിഹാരമാകും. ജോസഫ് വിഭാഗത്തിന് കേരളാ കോണ്‍ഗ്രസ് എന്ന പേര് ലഭിക്കും. സൈക്കിള്‍ ചിഹ്നത്തിനായി തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കുമെന്ന് നേതാക്കള്‍ അറിയിച്ചു. പി.ജെ. ജോസഫ് പാര്‍ട്ടി ചെയര്‍മാനും പി.സി. തോമസ്​ ഡെപ്യൂട്ടി ചെയര്‍മാനുമാകും. മോന്‍സ്​ ജോസഫാകും വൈസ്​ ചെയര്‍മാന്‍.

ഇരുപാര്‍ട്ടിയിലെയും നേതാക്കള്‍ പലഘട്ടങ്ങളിലായി ലയനം സംബന്ധിച്ച്‌​ രഹസ്യ ചര്‍ച്ചകള്‍ നടത്തിയിരുന്നു. കഴിഞ്ഞ ദിവസം വരെ എന്‍.ഡി.എ പരിപാടികളിലെത്തിയ പി.സി. തോമസ് സീറ്റ് നിഷേധിക്കപ്പെട്ടതോടെ മുന്നണി വിടാന്‍ തീരുമാനിക്കുകയായിരുന്നു.

എന്‍.ഡി.എയുടെ കേരളത്തിലെ ആദ്യ എം.പിയാണ് പി.സി തോമസ്. 2004ല്‍ മൂവാറ്റുപുഴയില്‍ എല്‍.ഡി.എഫിനെയും യു.ഡി.എഫിനെയും അട്ടിമറിച്ചാണ് പി.സി തോമസ് ലോക്​സഭയിലെത്തിയത്​.

മൂവാറ്റുപുഴയില്‍ ജോസ് കെ. മാണിയെ സ്ഥാനാര്‍ഥിയാക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച്‌ കെ.എം മാണിയോട് ഇടഞ്ഞാണ് പി.സി തോമസ് കേരള കോണ്‍ഗ്രസ് വിട്ടത്. അന്ന്​ ജോസ് കെ. മാണി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കഴിഞ്ഞ പാര്‍ലമെന്റ്  തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും ബി.ജെ.പി സഹകരിച്ചില്ലെന്ന്​ അദ്ദേഹം പരാതിപ്പെട്ടിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാലടി സർവകലാശാല വീണ്ടും വിവാദത്തിൽ ; 2018 മുതൽ ടാബുലേഷൻ രജിസ്റ്ററിൽ ഉദ്യോഗസ്ഥരുടെ ഒപ്പില്ല

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ ഡിഗ്രി പരീക്ഷകളുടെ മാർക്കിടലിൽ ക്രമക്കേട്...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി: രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക കൊണ്ട്...

കാർഷികസബ്സിഡി : മന്ത്രിമാരും എംഎൽഎമാരും മേയറും ജില്ലാപഞ്ചായത്ത് അധ്യക്ഷരും പുറത്ത് ; ചട്ടം കർശനമാക്കി...

0
ന്യൂഡൽഹി : കാർഷികസബ്സിഡി ആനുകൂല്യം മന്ത്രിയും സെക്രട്ടറിയും സ്വന്തമാക്കിയതിനെച്ചൊല്ലി വിവാദമുയർന്നപ്പോൾ ചട്ടങ്ങൾ...

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷൻ : പരിശോധന ശക്തമാക്കും ; കർശന നടപടിക്ക് ഒരുങ്ങി എംവിഡി

0
തിരുവനന്തപുരം: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കർശന നടപടിക്ക് ഒരുങ്ങി എംവിഡി. സംസ്ഥാനത്താകെ...