ന്യൂഡല്‍ഹി: ഒറ്റക്കെട്ടായി കേരളത്തില്‍ നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി വിശദമായ ചര്‍ച്ച നടത്തിയിരുന്നു. ജനങ്ങളുടെ വിശ്വാസം ആര്‍ജിക്കുകയും കേരളം തിരിച്ചു പിടിക്കുകയും വേണമെന്നാണ് ഹൈക്കമാന്‍ഡ് നിര്‍ദേശമെന്നും ആന്റണി മാധ്യമങ്ങളോട് പറഞ്ഞു.
എല്ലാ വിഭാഗം ജനങ്ങളുമായി ചര്‍ച്ച ചെയ്ത് ജനകീയ മാനിഫെസ്റ്റോ തയാറാക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂട്ടായ നേതൃത്വമായിരിക്കും കോണ്‍ഗ്രസിനെ നയിക്കുക. ഇത്തവണ ചെറുപ്പക്കാര്‍ക്കും സ്ത്രീകള്‍ക്കും പരിഗണന നല്‍കണമെന്നും സോണിയായുടെയും രാഹുലിന്റെയും നിര്‍ദേശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഉണ്ടാകില്ല. ജയിച്ചു കഴിഞ്ഞാല്‍ മുഖ്യമന്ത്രി ഉണ്ടാകും. നിലവില്‍ ജയിക്കുകയാണ് ലക്ഷ്യമെന്ന് ആന്റണി കൂട്ടിച്ചേര്‍ത്തു.