എട്ടുമാസം പ്രായമായ കുഞ്ഞിനെ അമ്മ വെട്ടിക്കൊലപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

ഭോപ്പാല്‍: എട്ട് മാസം പ്രായമായ കുഞ്ഞിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മ അറസ്റ്റില്‍. കുഞ്ഞ് ആടാണെന്ന് പറഞ്ഞ് കോടാലി ഉപയോഗിച്ചാണ് കൊലപാതകം നടത്തിയത്. ഭോപ്പാലിലെ അശോക് നഗര്‍ ജില്ലയിലാണ് സംഭവം. രശ്മി ലോധി എന്ന സ്ത്രീയാണ് അറസ്റ്റിലായത്.

“അവന്‍ ഒരാടായിരുന്നു, ഞാന്‍ അവനെ പോകേണ്ടിടത്തേയ്ക്ക് വിട്ടയച്ചു” , രക്തത്തില്‍ കുളിച്ച കുഞ്ഞിന്‍റെ ജഡവുമായി വീട്ടിലേക്കെത്തിയ രശ്മി പറഞ്ഞതിങ്ങനെ. രശ്മിയുടെ അച്ഛനാണ് സംഭവം പൊലീസിലറിയിച്ചത്.

ശനിയാഴ്ച കുഞ്ഞുമായി വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയ രശ്മി മണിക്കൂറുകള്‍ക്ക് ശേഷമാണ് മടങ്ങിയെത്തിയതെന്ന് വീട്ടുകാര്‍ പറഞ്ഞു. തിരിച്ചെത്തിയപ്പോള്‍ കുഞ്ഞിന്റെ ശരീരത്തില്‍ നിന്ന് ചോര ഒലിക്കുകയായിരുന്നു. കുടുംബം ആദ്യം സംഭവം മറച്ചുവയ്ക്കാന്‍ ശ്രമിച്ചെങ്കിലും പിറ്റേന്ന് രാവിലെ പൊലീസിനെ വിവരമറിയിച്ചു.

ഹൈവേക്ക് സമീപം കുഞ്ഞിനെ കിടത്തി കോടാലി കൊണ്ട് ആക്രമിക്കുകയായിരുന്നെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍.കൊലപാതകത്തിനുപയോഗിച്ച കോടാലി കണ്ടെത്തിയെന്ന് പൊലീസ് പറഞ്ഞു. രശ്മിയുടെ മാനസിക നില തകരാറിലാണെന്നും നിലവില്‍ ആശുപത്രിയിലാണെന്നും പൊലീസ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...