Sunday, April 20, 2025 11:52 pm

പിണറായിയെ ക്ഷണിക്കാത്തത് രാഷ്ട്രീയ മര്യാദയില്ലായ്മ ; പിന്നിൽ കേരളത്തിൽ നിന്നുള്ള ദേശീയ നേതാവ് ; എ.കെ. ബാലൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കർണാടകയിലെ കോണ്‍ഗ്രസ് സർക്കാരിന്റെ സത്യപ്രതിജ്ഞക്ക്‌ കേരള മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിക്കാത്തതിനെ വിമർശിച്ച് സിപിഎം നേതാക്കളായ എ കെ ബാലനും ഇ പി ജയരാജനും. ഇത് രാഷ്ട്രീയ മര്യാദയില്ലായ്മ ആണെന്ന് മുൻ മന്ത്രി എ കെ ബാലൻ പ്രതികരിച്ചു. ക്ഷണിക്കാത്തത് പിണറായി വിജയൻ ആരുടേയും മുന്നിൽ മുട്ടുമടക്കാത്ത നേതാവാണെന്ന് അറിയുന്നതിനാലാണ്. കേരളത്തിൽ നിന്നുള്ള കോൺഗ്രസിന്റെ ദേശീയ നേതാവാണ് ഇതിന് പിന്നിലെന്നും അയാളുടെ താത്പര്യമാണ് കേരളത്തെ ഒഴിവാക്കിയതിന് പിന്നിലെന്നും എ കെ ബാലൻ ആരോപിച്ചു.

എ.കെ. ബാലൻ പറഞ്ഞ വാക്കുകൾ ഇങ്ങനെ;

‘പാഷാണം വർക്കിയെ പോലെയുള്ള ചില നേതാക്കൾ ആണ് ഇതിന് പിന്നിൽ. ഞാൻ പറയുന്ന ആ നേതാവ് തന്നെ വന്ന് പറയട്ടെ അങ്ങനെ ചെയ്തിട്ടില്ലെന്ന്. വലിയ പ്രാധാന്യമുള്ള വേദിയായിരുന്നു കർണാടക സത്യപ്രതിജ്ഞ വേദി. പ്രതിപക്ഷ ഐക്യം വേണ്ടെന്ന് കരുതുന്ന ചില പാഷാണം വർക്കിമാരാണ് ഇതിന് പിന്നിൽ.’

അതേസമയം, നേരത്തെ വിമർശനവുമായി ഇപി ജയരാജനും രംഗത്തെത്തിയിരുന്നു. ഈ നിലപാടുമായി മുന്നോട്ട് പോയാല്‍ കര്‍ണാടകയിലും കോണ്‍ഗ്രസിന് അധിക കാലം തുടരാനാകില്ലെന്നും കാത്തിരുന്ന് കാണാമെന്നും ആണ് ഇ പി ജയരാജന്‍ പറഞ്ഞത്. ദേശീയ രാഷ്ട്രീയത്തെ ശരിയായ നിലയില്‍ നിരീക്ഷിക്കാന്‍ കഴിയാത്ത ദുര്‍ബലമായ പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്നുള്ളതാണ് ഈ നിലപാടിലൂടെ വ്യക്തമാക്കുന്നത്. ബിജെപിയുടെ ഫാസിസ്റ്റ് ഭീകരതയ്‌ക്കെതിരെ എല്ലാ മതേതര ജനാധിപത്യ ശക്തികളേയും കൂട്ടിയോജിപ്പിക്കുക എന്ന ദൗത്യം നിര്‍വ്വഹിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കില്ല എന്ന് അവരുടെ ഈ നിലപാടുകളിലൂടെ തെളിയിക്കപ്പെട്ടിരിക്കുകയാണെന്നും ജയരാജന്‍ പറഞ്ഞു.

‘തെലങ്കാന മുഖ്യമന്ത്രിയേയും കേരള മുഖ്യമന്ത്രിയേയും ക്ഷണിച്ചില്ല. ഇന്ത്യയില്‍ എന്ത് ബിജെപി വിരുദ്ധ നിലപാടാണ് കോണ്‍ഗ്രസിന് സ്വീകരിക്കാന്‍ സാധിക്കുക. കോണ്‍ഗ്രസിന്റെ അപക്വമായതും ലക്ഷ്യബോധമില്ലാത്തതുമായ രാഷ്ട്രീയം ആ പാര്‍ട്ടിയെ അധഃപതനത്തിലേക്ക് എത്തിച്ചിരിക്കുന്നു. കോണ്‍ഗ്രസിന്‌ രാജ്യത്തെ നയിക്കാന്‍ കഴിയില്ലെന്ന് അവര്‍ ഇപ്പോള്‍ തന്നെ തെളിയിച്ചു. ഇനി കര്‍ണാടകത്തില്‍ അധികാരത്തില്‍ വരുന്ന സര്‍ക്കാരിന്റെ ഗതിയെന്താകുമെന്ന് നിങ്ങള്‍ കാത്തിരിക്കൂ. അവരുടെ ഈ നിലപാടുമായി മുന്നോട്ട് പോയാല്‍ അവര്‍ക്ക് കര്‍ണാടകത്തില്‍ അധികകാലം തുടരാന്‍ സാധിക്കില്ല’ എന്നും ഇപി ജയരാജൻ പറഞ്ഞിരുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അപകടകരമാം വിധം മത്സരയോട്ടം നടത്തിയ ബസ്സുകള്‍ പോലീസ് കസ്റ്റഡിയിലെടുത്തു

0
കോഴിക്കോട്: സംസ്ഥാന പാതയില്‍ നാദാപുരത്ത് അപകടകരമാം വിധം മത്സരയോട്ടം നടത്തിയ ബസ്സുകള്‍...

ഓടുന്ന വാഹനങ്ങളുടെ ഫോട്ടോയെടുത്ത് സർട്ടിഫിക്കറ്റുകളുടെ കാലാവധി തീർന്നതിനും മറ്റും പിഴ ചുമത്തില്ലെന്ന തരത്തിൽ വന്ന...

0
തിരുവനന്തപുരം: ഓടുന്ന വാഹനങ്ങളുടെ ഫോട്ടോയെടുത്ത് സർട്ടിഫിക്കറ്റുകളുടെ കാലാവധി തീർന്നതിനും മറ്റും പിഴ...

ചികിത്സയ്ക്കെത്തിയ യുവതിയെ ലൈംഗികാതിക്രമത്തിന് വിധേയമാക്കിയ സംഭവത്തിൽ മർമചികിത്സാ കേന്ദ്രത്തിന്റെ ഉടമ പിടിയിൽ

0
തൃശൂർ: ചികിത്സയ്ക്കെത്തിയ യുവതിയെ ലൈംഗികാതിക്രമത്തിന് വിധേയമാക്കിയ സംഭവത്തിൽ മർമചികിത്സാ കേന്ദ്രത്തിന്റെ ഉടമ...

മാലാ പാര്‍വതി അവസരവാദിയാണെന്ന് രഞ്ജിനി

0
കൊച്ചി : മാലാ പാര്‍വതിക്കെതിരെ നടി രഞ്‍ജിനി. മാലാ പാർവതി കുറ്റവാളികളെ...