ആരോഗ്യമന്ത്രിക്കെതിരെ വിവിധ ഇടങ്ങളിൽ യൂത്ത് കോൺഗ്രസ് മാർച്ച്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളജ് അപകടത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ രാജി ആവശ്യപ്പെട്ട് ഇന്നും പ്രതിപക്ഷം തെരുവിൽ. യൂത്ത് കോൺഗ്രസ് മാർച്ചിൽ പരക്കെ സംഘർഷമുണ്ടായി. പ്രതിപക്ഷ സംഘടനകൾ വിവിധയിടങ്ങളിൽ നടത്തിയ മാർച്ചിനിടെ പോലീസും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. പത്തനംതിട്ടയിൽ യൂത്ത് കോൺഗ്രസ് കപ്പലും കപ്പിത്താനുമായി പ്രതിഷേധിച്ചു. പ്രതീകാത്മക കപ്പൽ പ്രവർത്തകർ തല്ലിത്തകർത്തു. പിന്നാലെ സമരക്കാർ റോഡ് ഉപരോധിക്കുകയായിരുന്നു. റോഡ് ഉപരോധിച്ച സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്‌ത്‌ നീക്കുന്നതിനിടെ സംഘർഷമുണ്ടായി. അറസ്റ്റ് ചെയ്ത് നീക്കാൻ എത്തിച്ച പോലീസ് വാഹനത്തിന് തകരാർ സംഭവിച്ചു.

ആരോഗ്യമന്ത്രിയുടെ തിരുവനന്തപുരത്തെ വസതിയിലേക്കും യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ച് സംഘർഷത്തിലാണ് കലാശിച്ചത്. തൃശൂർ പാലിയേക്കരയിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം ഉണ്ടായി. ടോൾ പ്ലാസക്ക് സമീപം പ്രവർത്തകർ ബാരിക്കേഡ് തകർത്തതോടെ പോലീസ് ജല പീരങ്കി പ്രയോഗിച്ചു. പാലക്കാട് ഡിഎംഒ ഓഫീസിലേക്ക് മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ ലാത്തിച്ചാർജുണ്ടായി. വയനാട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഡിഎംഒ ഓഫീസിൽ റീത്തുവച്ചു. കണ്ണൂർ ഡിഎംഒ ഓഫീസിലേക്കും, കൊല്ലം കളക്ടറേറ്റിലേക്കും യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. ആരോഗ്യമന്ത്രിയുടെ പത്തനംതിട്ടയിലെ വീട്ടിലേക്ക് ബിജെപി മാർച്ച് നടത്തി. കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് നടന്ന ബിജെപിയുടെ മാർച്ചിൽ നേരിയ സംഘർഷമുണ്ടായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യത്തിന്റെ അളവിനെച്ചൊല്ലി വാക്കുതർക്കം ; ബാറിലെ സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമേറ്റയാൾ മരിച്ചു; രണ്ട് പേർ...

0
കൊച്ചി: കുണ്ടന്നൂര്‍ ഒ ജി കാന്താരി ബാറില്‍ സെക്യൂരിറ്റിക്കാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റയാള്‍...

ഹോട്ടൽ ഭക്ഷണത്തിന് ഇപ്പോഴും തീവില ; ഗ്യാസ് പ്രതിസന്ധി ഒഴിഞ്ഞിട്ടും വില കുറയ്ക്കാതെ ഹോട്ടൽ...

0
തിരുവനന്തപുരം: യുദ്ധത്തെ തുടർന്നുണ്ടായ ഗ്യാസ് ക്ഷാമം കുറഞ്ഞ് സിലിണ്ടർ കിട്ടാൻ...

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...