ദേശീയപാത 66ൽ മൂന്നുപീടികയിലെ ഐഡിയ ജ്വല്ലറിയുടെ ചുമർ തുരന്ന് മോഷണം

For full experience, Download our mobile application:
Get it on Google Play

തൃശൂർ: ദേശീയപാത 66ൽ മൂന്നുപീടികയിലെ ഐഡിയ ജ്വല്ലറിയുടെ ചുമർ തുരന്ന് മോഷണം. ജ്വല്ലറിയുടെ പിൻഭാഗത്തെ ചുമർ കുത്തിപ്പൊളിച്ചാണ് മോഷ്ടാക്കൾ അകത്ത് കയറിയിട്ടുള്ളത്. വെള്ളി ആഭരണങ്ങൾ മാത്രമേ നഷ്ടപ്പെട്ടിട്ടുള്ളു. ലോക്കർ തുറക്കാൻ കഴിഞ്ഞിട്ടില്ല. കയ്പമംഗലം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ശനിയാഴ്ച രാവിലെ കട തുറന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത്. രാത്രിയും പകലും ഒരുപോലെ ആളുകൾ ഉള്ള മൂന്നുപീടിക സെൻ്ററിലാണ് ജ്വല്ലറി സ്ഥിതി ചെയ്യുന്നത്.

ഈ ജ്വല്ലറിയിൽ ഇത് മൂന്നാം തവണയാണ് ചുമർ തുരന്ന് മോഷണം നടക്കുന്നത്. 2007ൽ നടന്ന മോഷണത്തിൽ സ്വർണ്ണമടക്കം ആഭരണങ്ങൾ കവർന്നിരുന്നു. കഴിഞ്ഞ വർഷം സമാനമായ മോഷണത്തിൽ വെള്ളിയാഭരണങ്ങൾ മാത്രമാണ് നഷ്ടമായത്. നാളിതുവരെ മുൻപത്തെ മോഷണ കേസിലെ പ്രതികളെ പിടികൂടാനാകാതിരിക്കുമ്പോഴാണ് മൂന്നാമതും മോഷണം നടന്നിരിക്കുന്നത്. പോലീസ് ജ്വല്ലറിയിലെയും സമീപ പ്രദേശങ്ങളിലെയും ക്യാമറകൾ പരിശോധന നടത്തുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇൻസ്റ്റഗ്രാമിൽ ലൈവ് പങ്കുവെച്ച ശേഷം പുഴയിൽ ചാടി ; യുവാവിന് ദാരുണാന്ത്യം

0
കൊച്ചി: കൊച്ചി മഞ്ഞുമ്മലിൽ പുഴയിൽ ചാടി യുവാവ് മരിച്ചു. കളമശ്ശേരി...

സവർക്കർ വിവാദം ; സസ്പെൻഷൻ റദ്ദാക്കണം, അധ്യാപകൻ ഹൈക്കോടതിയിൽ

0
കൊച്ചി : ഫ്രീഡം ക്വിസിലെ സവർക്കർ വിവാദത്തിൽ സസ്പെൻഷൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്...

പൈലറ്റിന്റെ കഞ്ചാവ് ഉപയോഗം ; എയർ ഇന്ത്യയ്ക്ക് കർശന മുന്നറിയിപ്പുമായി കേന്ദ്രം

0
ന്യൂഡൽഹി : ഫുക്കറ്റിൽനിന്ന് ഡൽഹിയിലേക്ക് വന്ന എയർ ഇന്ത്യ വിമാനത്തിലെ പൈലറ്റ്...

റാന്നി മാടത്തുംപടിയിൽ ചരക്കുലോറി കെട്ടിടത്തിലേക്ക് ഇടിച്ചുകയറി : വൻ നാശനഷ്ടം

0
​റാന്നി : പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ റാന്നി മടത്തുംപടി...