തിരുവനന്തപുരം: കേരളത്തിലെ കൊവിഡ് സമ്പര്‍ക്ക വ്യാപനം ക്ഷണിച്ചു വരുത്തിയതാണെന്ന് മന്ത്രി എ കെ ബാലന്‍ പറഞ്ഞു. യു ഡി എഫ് സമരം നിറുത്താന്‍ തീരുമാനിച്ചതിനെ സ്വാഗതാര്‍ഹമെന്ന് പറഞ്ഞ അദ്ദേഹം തീരുമാനം കുറച്ചുകൂടി നേരത്തേ ആവാമായിരുന്നു എന്നും പറഞ്ഞു.
അതേസമയം സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന ബി ജെ പിയുടെ നിലപാടിനെ വിമര്‍ശിക്കുകയും ചെയ്തു. തീരുമാനം പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം അനുഭവത്തില്‍ നിന്ന് പാഠം പഠിക്കാത്ത പാര്‍ട്ടിയാണ് ബി ജെ പി എന്ന് പരിഹസിക്കുകയും ചെയ്തു.