മാസപ്പടി വിവാദത്തിൽ കോൺഗ്രസിലെ ഒരു വിഭാഗം ഉമ്മൻ ചാണ്ടിയെ ഇതിലേക്ക് വലിച്ചിഴക്കുകയാണെന്ന് എ കെ ബാലൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ പിണറായി വിജയനെയും മകൾ വീണയെയുമാണ് ലക്ഷ്യമിടുന്നതെന്നും എന്നാൽ കോൺഗ്രസിലെ ഒരു വിഭാഗം ഉമ്മൻ ചാണ്ടിയെ ഇതിലേക്ക് വലിച്ചിഴക്കുകയാണെന്നും സിപിഎം നേതാവ് എ.കെ ബാലൻ. ജീവിച്ചിരിക്കുമ്പോൾ തന്നെ ഉമ്മൻ ചാണ്ടിക്ക് സ്വൈര്യം നൽകിയിട്ടില്ലെന്നും മാസപ്പടി വിവാദം പൊട്ടിത്തെറി ഉണ്ടാകാൻ പോകുന്നത് കോൺഗ്രസിലും യുഡിഎഫിലുമാണെന്നും എ.കെ ബാലൻ മാധ്യമങ്ങളോട് പറഞ്ഞു. 42 അംഗങ്ങളുള്ള പ്രതിപക്ഷത്തിൽ നാലു അംഗങ്ങൾ മാത്രമാണ് മാത്യു കുഴൽനാടൻ ഈ പ്രശ്‌നം കൊണ്ടവരുമ്പോൾ സഭയിലുണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു. വിഷയം യുഡിഎഫിലേക്ക് തിരിച്ചുവിടാനുള്ള തന്ത്രമാണ് ബാലൻ പയറ്റിയത്.

വീണാ വിജയന് എതിരായ ആരോപണത്തെ ജനങ്ങൾ പരമപുച്ഛത്തോടെ കാണുമെന്നും അവരുടെ എല്ലാ ഇടപാടുകളും സുതാര്യമാണെന്നും അദ്ദേഹം അവകാശപ്പെട്ടു. തുക വീണ വിജയന്റെ അകൗണ്ടില്ലേക്കല്ല പോയതെന്നും കമ്പനിയുടെ അകൗണ്ടിലേക്കാണെന്നും ബാലൻ പറഞ്ഞു. ഉമ്മൻ ചാണ്ടി മാസപ്പടി വാങ്ങിയോയെന്ന് മകനോട് ചോദിക്കണമെന്നും പിണറായി വിജയൻ കാശ് വാങ്ങിയെന്ന് എവിടെയാണ് പറയുന്നതെന്നും പറഞ്ഞു. മുഖ്യമന്ത്രിയിൽ നിന്നുണ്ടാകാവുന്ന മറുപടിയെ പേടിച്ചാണ് മാസപ്പടി വിവാദം പ്രതിപക്ഷം അടിയന്തര പ്രമേയമാക്കാത്തതെന്നും അടിയന്തര പ്രമേയം അവതരിപ്പിക്കരുതെന്ന് ആരു പറഞ്ഞുവെന്നും ബാലൻ ചോദിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മധ്യപ്രദേശിലെ സാഗറിൽ വ്യാജമദ്യം കഴിച്ച് ഒൻപതുപേർ മരിച്ചു ; നിരവധി ആളുകൾ ആശുപത്രിയിൽ

0
ഭോപ്പാൽ: മധ്യപ്രദേശിലെ സാഗർ ജില്ലയിൽ വ്യാജമദ്യം കഴിച്ച് ഒൻപതുപേർ മരിച്ചു. നിരവധി...

ഓഫ് റോഡ് വാഹനത്തിന് പിഴയിട്ടതുമായി ബന്ധപ്പെട്ട വിവാദത്തിൽ നിലപാട് വ്യക്തമാക്കി അബിൻ വർക്കി

0
പത്തനംതിട്ട: അടൂരില്‍ പ്രളയരക്ഷാപ്രവര്‍ത്തനത്തിന് പോയ ഓഫ് റോഡ് വാഹനത്തിന് മോഡിഫിക്കേഷന്റെ...

ശാസ്താംകോട്ട കായലിൽ യുവദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

0
കൊല്ലം: കൊല്ലം ശാസ്താംകോട്ട കായലിൽ യുവദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി....

മുഖ്യമന്ത്രി വി ഡി സതീശൻ ഇന്ന് ഡൽഹിയിലെത്തും ; രാഹുൽ ഗാന്ധിയേയും കാണും

0
ന്യൂഡൽഹി : കോൺഗ്രസ് മുഖ്യമന്ത്രിമാരുടെയും വിദ്യാഭ്യാസ മന്ത്രിമാരുടെയും യോഗത്തിൽ പങ്കെടുക്കാനായി മുഖ്യമന്ത്രി...