ആര്യാടൻ ഷൗക്കത്തിനെതിരെ നടപടിയുണ്ടായാൽ ഇടതുപക്ഷം സംരക്ഷിക്കുമെന്ന് എ.കെ ബാലൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ആര്യാടൻ ഷൗക്കത്തിനെതിരെ നടപടിയുണ്ടായാൽ ഇടതുപക്ഷം സംരക്ഷിക്കുമെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ.കെ ബാലൻ. ഷൗക്കത്ത് മതനിരപേക്ഷത ഉയർത്തുന്ന നേതാവാണെന്നും ആര്യാടൻ ഷൗക്കത്തിനെതിരെ നടപടിയെടുത്താൽ കോൺഗ്രസ് വള പൊട്ടുന്നത് പോലെ പൊട്ടുമെന്നും എ.കെ ബാലൻ പറഞ്ഞു. അതേസമയം ആര്യാടൻ ഷൗക്കത്തിനെതിരായ പരാതി ചർച്ച ചെയ്യാൻ കെപിസിസി അച്ചടക്ക സമിതി യോഗം ഇന്ന് ചേരും. ഷൗക്കത്ത് ഇന്ന് അച്ചടക്ക സമിതിക്ക് മുന്നിൽ ഹാജരായി വിശദീകരണം നൽകും. വൈകിട്ട് അഞ്ചിന് തിരുവനന്തപുരത്താണ് യോഗം.

ഷൗക്കത്തിനെതിരെ എന്ത് നടപടി വേണമെന്ന് അച്ചടക്ക സമിതിയാണ് നിർദേശിക്കുക. ഒരാഴ്ച്ചക്കകം റിപ്പോർട്ട് നൽകാനാണ് കെപിസിസിയുടെ നിർദേശം. കടുത്ത നടപടി എടുക്കണ്ടെന്ന നിലപാടാണ് നിലവിൽ കോൺഗ്രസിന്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തതിനാൽ കരുതലോടെയാണ് ഇക്കാര്യത്തിൽ നേതൃത്വത്തിന്റെ നീക്കം. അച്ചടക്കസമിതി തീരുമാനമെടുക്കും വരെ പാർട്ടി പരിപാടികളിൽ പങ്കെടുക്കരുതെന്നാണ് ഷൗക്കത്തിന് നല്‍കിയ നിര്‍ദേശം. വിലക്ക് ലംഘിച്ച് ഫലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചത് അച്ചടക്ക ലംഘനം തന്നെ എന്ന് വ്യക്തമാക്കി കെ.പി.സി.സി ഷൗക്കത്തിന് വീണ്ടും നോട്ടീസ് നൽകിയിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഴ കനക്കുന്നു ; കണ്ണൂർ ജില്ലയിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ; പിഎസ്‍സി പരീക്ഷകൾക്ക്...

0
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും...

അനധികൃത ബോർഡുകൾ സ്ഥാപിച്ചാൽ കോടതിയലക്ഷ്യ നടപടി ; തമിഴ്നാടിനെ മാതൃകയാക്കാമെന്ന് ഹൈക്കോടതി

0
കൊച്ചി: അനധികൃത ഫ്ലെക്സുകളും ബോർഡുകളും സ്ഥാപിക്കുന്നതിനെതിരായ കോടതി നിർദേശങ്ങൾ ലംഘിക്കുന്നത് തുടർന്നാൽ...

പൊൻമുടിയിൽ മണ്ണിടിച്ചിൽ ; ഇക്കോ ടൂറിസം കേന്ദ്രം അടച്ചു ; പ്രദേശത്ത് ​ഗതാ​ഗതം തടസ്സപ്പെട്ടു

0
തിരുവനന്തപുരം: രാത്രിയിലെ ശക്തമായ മഴയെ തുടർന്ന് പൊൻമുടിയിൽ മണ്ണിടിച്ചിൽ. പൊൻമുടിയിലെ ഇക്കോ...

സംസ്ഥാനത്ത് അതിതീവ്രമഴ ; മൂന്ന് മണിക്കൂറില്‍ എട്ട് ജില്ലകള്‍ക്ക് റെഡ് അലേര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്രമഴ. വരും മണിക്കൂറുകളില്‍ മഴ കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ...