കാട്ടാനയെ മയക്കുവെടി വെക്കാനുള്ള ഉത്തരവ് വൈകി, മന്ത്രി വിശദീകരണം തേടി

For full experience, Download our mobile application:
Get it on Google Play

വയനാട് : ബത്തേരിയിലിറങ്ങിയ കാട്ടാനയെ മയക്കുവെടി വെക്കാനുള്ള ഉത്തരവ് വൈകിയതില്‍ ചീഫ് വൈൽഡ് ലൈഫ് വാർഡനോട് മന്ത്രി എ കെ ശശീന്ദ്രന്‍ വിശദീകരണം തേടി. ഉന്നത ഉദ്യോഗസ്ഥര്‍ ഇത്തരം നിലപാട് എടുക്കുന്നത് അംഗീകരിക്കാനാവില്ല. മറുപടി തൃപ്തികരമല്ലെങ്കിൽ തുടർനടപടിയുണ്ടാവുമെന്നും ശശീന്ദ്രന്‍ പറഞ്ഞു. ബത്തേരിയിൽ കാട്ടാനയിറങ്ങിയത് കൈകാര്യം ചെയ്യുന്നതിൽ ഗുരുതര വീഴ്ച്ചയുണ്ടോയെന്ന് ചൂണ്ടിക്കാട്ടി ഇന്നലെ ചീഫ് വൈൽഡ് ലൈഫ് വാർഡന് കാരണം സംസ്ഥാന സർക്കാർ കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.

ആനയെ അടിയന്തരമായി മയക്കുവെടിവെച്ച് പിടികൂടാൻ വനം വകുപ്പ് മന്ത്രി നിർദേശം നൽകിയിട്ടും ഗംഗാ സിങ്ങ് നടപടി സ്വീകരിച്ചില്ലെന്നാണ് വിലയിരുത്തൽ. ബത്തേരിയിലിറങ്ങിയ ആളെ കൊല്ലിയായ കാട്ടാനയെ മയക്കുവെടിവച്ച് പിടികൂടാനുള്ള ഉത്തരവ് വൈകിയതിൽ ഇന്നലെ വ്യാപക പ്രതിഷേധം ഉയർ‍ന്നിരുന്നു. വനം വകുപ്പ് ഓഫീസ് ഐ സി ബാലകൃഷ്ണൻ എം എൽ എയുടെ നേതൃത്വത്തിൽ ഉപരോധിച്ചു. ഇതിന് പിന്നാലെയാണ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഗംഗാ സിങ്ങിന് സർക്കാർ കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.

MBA, BBA ഫ്രെഷേഴ്സിന് മാധ്യമ രംഗത്ത് അവസരം
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യുവതീയുവാക്കളെ ആവശ്യമുണ്ട്. MBA, BBA ഫ്രെഷേഴ്സിനും പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. നിലവിലുള്ള ഒഴിവുകള്‍ – 06. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഒരു ജില്ലകളിലും...

വ്യാജ ഐഎഎസ് ഉദ്യോഗസ്ഥ ചമഞ്ഞ് ജോലി തട്ടിപ്പ് ; സഹോദരിയും സഹോദരനും അറസ്റ്റിൽ

0
മധ്യപ്രദേശ് : ഐഎഎസ് ഉദ്യോഗസ്ഥരാണെന്ന് തെറ്റിദ്ധരിപ്പിച്ച് സർക്കാർ ജോലി വാഗ്ദാനം ചെയ്ത്...

പയ്യന്നൂരും തളിപ്പറമ്പും രാഷ്ട്രീയ വിശദീകരണത്തിന് ഒരുങ്ങി സിപിഐഎം

0
കണ്ണൂർ : പയ്യന്നൂരിലും തളിപ്പറമ്പിലും സംഭവിച്ച തോൽവി സംബന്ധിച്ച തെരഞ്ഞെടുപ്പ് അവലോകനത്തിന്...

ശബരിമല ഓണസദ്യ ; സംഘടനകളുടെ പണപ്പിരിവ് ഒഴിവാക്കി

0
പത്തനംതിട്ട : ശബരിമലയിലെ ഓണസദ്യയ്ക്കായുള്ള സംഘടനകളുടെ പണപ്പിരിവ് ഒഴിവാക്കി തിരുവിതാംകൂര്‍ ദേവസ്വം...