തിരുവനന്തപുരം : കെ സ്വിഫ്റ്റ് സംബന്ധിച്ച ആശങ്കകള്‍ അടിസ്ഥാനരഹിതമാണെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍. തിരുവനന്തപുരം ആനയറയില്‍ കെ സ്വിഫ്റ്റ് ഹെഡ് കോര്‍ട്ടേഴ്‌സിന്റെയും സൂപ്പര്‍ ക്ലാസ് ബസ് ടെര്‍മിനലിന്റെയും ഉദ്ഘാടനം മന്ത്രി നിർവ്വഹിച്ചു. പ്രതിഷേധവുമായി എത്തിയ ബിഎംഎസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
കെഎസ്ആര്‍ടിസി പുനരുദ്ധാരണ പാക്കേജിന്റെ ഭാഗമായാണ് കെ സ്വിഫ്റ്റിന് തുടക്കമിട്ടത്. കെ സ്വിഫ്റ്റ് ഹെഡ്‌കോര്‍ട്ടേഴ്‌സും സൂപ്പര്‍ ക്ലാസ് ബസ് ടെര്‍മിനലും ആനയറയില്‍ പ്രവര്‍ത്തനമാരംഭിച്ചു. തൊഴിലാളി ക്ഷേമം മുന്നില്‍ കണ്ടും കെഎസ്ആര്‍ടിസിയെ ലാഭത്തിലേക്ക് കൊണ്ടുവരാനുമാണ് ശ്രമമെന്ന് മന്ത്രി പറഞ്ഞു.