എല്‍.ഡി.എഫ് വിടുമെന്ന വാര്‍ത്തകള്‍ വെറും അഭ്യൂഹങ്ങള്‍ മാത്രം : എ. കെ ശശീന്ദ്രന്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : എന്‍.സി.പി ഇടതുമുന്നണി  വിടുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നതിനിടെ പ്രതികരണവുമായി എ. കെ ശശീന്ദ്രന്‍. എല്‍.ഡി.എഫ് വിടുമെന്ന വാര്‍ത്തകള്‍ വെറും അഭ്യൂഹങ്ങള്‍ മാത്രമാണെന്നും സംസ്ഥാന അധ്യക്ഷന്‍ ടി. പി പീതാംബരന്‍ മാസ്റ്ററും പാലാ എം.എല്‍.എ മാണി സി കാപ്പനും എല്‍.ഡി.എഫ് വിടില്ലെന്ന കാര്യം വ്യക്തമാക്കിയിട്ടുള്ളതാണെന്നും എ. കെ ശശീന്ദ്രന്‍ പറഞ്ഞു. ഇടതുമുന്നണി വിടേണ്ട സാഹചര്യം ഇപ്പോള്‍ എന്‍സിപിക്ക് ഇല്ല.

പാലായില്‍ മത്സരിച്ച്‌ വന്നത് എന്‍സിപിയാണ്. മാണി സി കാപ്പന് പാലാ ആവശ്യപ്പെടാനുള്ള അവകാശം ഉണ്ട്. പക്ഷെ ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ അനവസരത്തിലാണ്. ഇത് സംബന്ധിച്ച്‌ വരുന്ന വാര്‍ത്തകള്‍ക്കൊന്നും ഒരു അടിസ്ഥാനവും ഇല്ലെന്നും എകെ ശശീന്ദ്രന്‍ കോഴിക്കോട്ട് പറഞ്ഞു. എന്‍സിപി നേതാക്കള്‍ മറ്റ് പാര്‍ട്ടികളിലേക്ക് പോകുന്നുവെന്ന് ബോധപൂര്‍വം പ്രചരിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എന്‍സിപി മുന്നണി വിടേണ്ട സാഹചര്യമില്ല. ഏലത്തൂര്‍ മണ്ഡലം വിട്ടുനല്‍കേണ്ടതില്ല. മുന്നണി മാറേണ്ട രാഷ്ട്രീയ സാഹചര്യമില്ലെന്നും എ കെ ശശീന്ദ്രന്‍ വ്യക്തമാക്കി. സിറ്റിംഗ് സീറ്റുകള്‍ വിട്ടുനല്‍കാന്‍ മുന്നണി ആവശ്യപ്പെടില്ല. ജോസ് കെ മാണിയെ മുന്നണിയിലെടുത്തത് എല്ലാവരും കൂട്ടായി തീരുമാനമെടുത്താണ്. കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം അനുസരിക്കും. എന്‍സിപി കഴിഞ്ഞ കുറേ വര്‍ഷങ്ങളായി എല്‍ഡിഎഫിന് ഒപ്പം നില്‍ക്കുന്ന പാര്‍ട്ടിയാണെന്നും അദ്ദേഹം പറഞ്ഞു.

ഒരു രാഷ്ട്രീയ പാര്‍ട്ടിയാകുമ്പോള്‍ സ്വാഭാവികമായും തെരഞ്ഞെടുപ്പ് അടുക്കുന്ന ഘട്ടത്തില്‍ സീറ്റുകള്‍ ചോദിക്കും. ആ സീറ്റുകള്‍ ചോദിക്കുമ്പോള്‍ സ്വീകരിക്കേണ്ട നടപടികള്‍ എന്തൊക്കെയാണ്, എന്ത് നിലപാടാണ് സ്വീകരിക്കേണ്ടത് എന്നതിനെ സംബന്ധിച്ചോ ഒന്നും പാര്‍ട്ടി ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ല. ഇത്തരം വാര്‍ത്തകള്‍ അപ്രസക്തവും അനവസരവുമാണെന്നും ശശീന്ദ്രന്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...