കൊച്ചി : എ.കെ.ജി സെന്‍റർ ആക്രമണ കേസിൽ പ്രതി ജിതിന്‍റെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. കേസ് കെട്ടിച്ചമച്ചതാണെന്നും തെളിവുകളില്ലാതെ കുടുക്കുകയായിരുന്നെന്നുമാണ് പ്രതിയുടെ വാദം. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി പ്രതിയുടെ ജാമ്യഹര്‍ജി നേരത്തേ തള്ളിയിരുന്നു. തുടർന്നാണ് ജിതിൻ ഹൈക്കോടതിയെ സമീപിച്ചത്. സെപ്തംബർ 29നാണ് ജിതിന്‍റെ ജാമ്യാപേക്ഷ തള്ളിയിരുന്നത്.
പ്രതി കരുതിക്കൂട്ടിയുള്ള കൃത്യമാണ് ചെയ്തതെന്നും എ.കെ.ജി സെന്‍ററിലേക്ക് ജിതിൻ എറിഞ്ഞത് ബോംബ് തന്നെയാണെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കിയിരുന്നു. രാജ്യത്ത് നിരോധിച്ച പൊട്ടാസ്യം ക്ലോറൈറ്റിന്‍റെ സാന്നിധ്യം ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ജൂൺ 30നാണ് എ.കെ.ജി സെന്‍ററിന് നേരെ ആക്രമണം ഉണ്ടായത്.