ഗുണ്ടാനേതാവിനെ വെട്ടിക്കൊന്ന് കഷ്ണങ്ങളാക്കിയ സംഭവത്തിൽ രണ്ടുപേർ പോലീസ് കസ്റ്റഡിയിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തമിഴ്നാട്ടിലെ കന്യാകുമാരിയിൽനിന്നുള്ള ഗുണ്ടാനേതാവിനെ വെട്ടിക്കൊന്ന് കഷ്ണങ്ങളാക്കിയ സംഭവത്തിൽ രണ്ടുപേർ പോലീസ് കസ്റ്റഡിയിൽ. വലിയതുറ സ്വദേശികളായ മനു രമേഷ്, ഷെഹിന്‍ ഷാ എന്നിവരാണ് കസ്റ്റഡിയില്‍. ഓഗസ്റ്റ് 14ന് രണ്ട് കാലുകള്‍ തിരുവനന്തപുരം മുട്ടത്തറയില്‍ മാലിന്യ നിക്ഷേപ കേന്ദ്രത്തിൽ കണ്ടെത്തിയിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഗുണ്ടാസംഘങ്ങളുടെ പകയെത്തുടര്‍ന്നുള്ള കൊലപാതകമാണിതെന്ന് കണ്ടെത്തിയത്.

തമിഴ്നാട്ടിലെ ഗുണ്ടാ നേതാവാണ് കൊല്ലപ്പെട്ടതെന്ന് വ്യക്തമായെങ്കിലും ഡിഎൻഎ പരിശോധനയ്ക്കുശേഷമേ ഇയാളുടെ പേരു വെളിപ്പെടുത്തൂ. തിരുവനന്തപുരം, കന്യാകുമാരി ജില്ലകളിൽ കാണാതായ ആളുകളുടെ വിവരങ്ങൾ ശേഖരിച്ചു നടത്തിയ പരിശോധനയിൽനിന്നാണു കൊല്ലപ്പെട്ടത് ഗുണ്ടാനേതാവ് ആയിരിക്കുമെന്ന നിഗമനത്തിൽ എത്തിയത്. ഓഗസ്റ്റ് 12 മുതൽ ഇയാളെ കാണാതായിരുന്നു. തുടർന്നാണ് ഇയാളുമായി ശത്രുതയിലുള്ള ഗുണ്ടകളെ അന്വേഷിച്ചതും അറസ്റ്റിലായവരിലേക്ക് എത്തുന്നതും. ഒന്നാം പ്രതിയായ മനു രമേഷിന്‍റെ അമ്മ കന്യാകുമാരി സ്വദേശിയാണ്. മാത്രമല്ല അവിടുത്തെ ചില കേസുകളിൽ ഇയാൾ പ്രതിയുമാണ്.

കൊല്ലപ്പെട്ട ഗുണ്ടാനേതാവും തമിഴ്നാട്ടിൽ കൊലപാതകം അടക്കമുള്ള കേസുകളിൽ പ്രതിയാണ്. ഇരു സംഘങ്ങളും തമ്മിൽ ഗുണ്ടാപ്പക ഉണ്ടായിരുന്നതിനാൽ ഓഗസ്റ്റ് 13ന് മറ്റൊരാൾ വഴി ഗുണ്ടാനേതാവിനെ തിരുവനന്തപുരത്തേക്കു വിളിച്ചുവരുത്തി കൊല്ലുകയായിരുന്നു. മനു രമേഷാണ് കൊലപാതകം നടത്തിയതെന്നും കഷ്ണങ്ങളാക്കിയ മൃതദേഹം പല സ്ഥലങ്ങളിൽ ഉപേക്ഷിച്ചതിനു പിന്നിൽ രണ്ടാം പ്രതിയായ ഷഹിൻഷാ ആണെന്നും പോലീസ് പറയുന്നു. കൂടുതൽ ആളുകൾ ഉണ്ടോയെന്ന് ചോദ്യംചെയ്യലിനുശേഷമേ വ്യക്തമാകൂ. കണ്ടെടുത്ത കാൽപ്പാദങ്ങളെക്കൂടാതെ ബാക്കി ശരീരഭാഗങ്ങൾ കണ്ടെത്താൻ തെളിവെടുപ്പ് തുടരുകയാണ്. അതേസമയം എവിടെയാണ് തെളിവെടുപ്പ് നടക്കുന്നതെന്ന് പോലീസ് പുറത്തുവിട്ടിട്ടില്ല. ശംഖുമുഖം അസി. കമ്മിഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരുപോലെയുള്ള വസ്ത്രം ധരിച്ചെത്തിയത് സീനിയേഴ്സിന് ഇഷ്ടമായില്ല ; താമരശ്ശേരിയില്‍ ഓണാഘോഷത്തിനിടെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക്...

0
കോഴിക്കോട്: താമരശ്ശേരിയില്‍ ഓണാഘോഷ പരിപാടിക്കിടെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം. സീനിയര്‍...

പിടിച്ചെടുത്തത് പഴകിയ ചിക്കൻ കറിയും ചിക്കൻ ഫ്രൈയും മീൻ ഫ്രൈയും ; വര്‍ക്കലയിലെ ഹോട്ടലുകളിൽ...

0
തിരുവനന്തപുരം: വര്‍ക്കലയിലെ ഹോട്ടലുകളിൽ പരിശോധന. പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടികൂടി. പിന്നാലെ...

നെതന്യാഹുവിനെതിരെ റെഡ് നോട്ടീസ് അടക്കമുള്ള നടപടികൾ വേണം ; അറസ്റ്റ് വാറന്‍റിന് പിന്നാലെ പുതിയ...

0
അംഗാറ: ഗാസയിലേക്ക് സഹാവുമായി പുറപ്പെട്ട ഫ്ലോട്ടില്ല തടഞ്ഞ സംഭവത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി...

പെരുമ്പിലാവില്‍ ഡാൻസാഫ് സംഘത്തെ വാഹനമിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസ് ; മുഖ്യ പ്രതി പിടിയിൽ

0
തൃശൂര്‍: പെരുമ്പിലാവില്‍ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് സംഘത്തെ വാഹനമിടിച്ച് അപായപ്പെടുത്താന്‍...