പിടിച്ചെടുത്തത് പഴകിയ ചിക്കൻ കറിയും ചിക്കൻ ഫ്രൈയും മീൻ ഫ്രൈയും ; വര്‍ക്കലയിലെ ഹോട്ടലുകളിൽ പരിശോധന

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വര്‍ക്കലയിലെ ഹോട്ടലുകളിൽ പരിശോധന. പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടികൂടി. പിന്നാലെ അഞ്ച് ഹോട്ടലുകള്‍ക്ക് നഗരസഭ നോട്ടീസ് നൽകി. വർക്കല നഗരസഭാ ആരോഗ്യ വിഭാഗം ഹോട്ടലുകളില്‍ നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടികൂടിയത്. ഇതിനെ തുടര്‍ന്നാണ് നടപടി. പുന്നമൂട്, മൈതാനം, മുനിസിപ്പല്‍ ഓഫീസ് പരിസരം എന്നിവിടങ്ങളില്‍ പതിനൊന്ന് സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയിലാണ് അഞ്ച് സ്ഥാപനങ്ങളില്‍ നിന്നും പഴകിയ ഭക്ഷണം കണ്ടെത്തിയത്. പഴകിയ ചിക്കൻ കറി, ചിക്കൻ ഫ്രൈ, മീൻ ഫ്രൈ, അഴുകിയ മീൻ തുടങ്ങിയവയാണ് പിടിച്ചെടുത്തതിൽ അധികവും. ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്ത അമ്മിക്കല്ല് ഹോട്ടല്‍, ഇന്ദ്രപ്രസ്ഥ ബാര്‍ ഹോട്ടല്‍, ഓലപ്പുര, തനി നാടന്‍ തട്ടുകട, വര്‍ക്കല തട്ടുകട തുടങ്ങിയ ഹോട്ടലുകള്‍ക്കെതിരെയാണ് നഗരസഭ നടപടി സ്വീകരിച്ചിരിക്കുന്നത്.

പിഴ ഉൾപ്പെടെയുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ഭക്ഷ്യശുചിത്വ പരിശോധന തുടരുമെന്നും നഗരസഭ ആരോഗ്യ വിഭാഗം അധികൃതര്‍ അറിയിച്ചു. വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം സൂക്ഷിച്ചതിനും പഴകിയ മാംസം പിടികൂടിയതിനും മുൻപും വർക്കലയിൽ പ്രമുഖ കടകൾക്കെതിരെ അധികൃതരുടെ നടപടി ഉണ്ടായിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...