Thursday, May 15, 2025 1:46 pm

എകെജി സെന്ററിനു നേരെ സ്‌ഫോടക വസ്തു എറിഞ്ഞ സംഭവം ; തടിയൂരാന്‍ അന്വേഷണം ക്രൈബ്രാഞ്ചിനെ ഏല്‍പ്പിക്കാന്‍ ഒരുങ്ങുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സിപിഎം സംസ്ഥാന കമ്മിറ്റി ഓഫിസായ എകെജി സെന്ററിനു നേരെ കഴിഞ്ഞ വ്യാഴാഴ്ച രാത്രി സ്‌ഫോടക വസ്തു എറിഞ്ഞ സംഭവത്തില്‍ ഇതുവരെ പ്രതിയെ പിടിക്കാന്‍ സാധിച്ചില്ല. ഇ.പി ജയരാജന്റെ ഇടപെടലില്‍ രാഷ്ട്രീയ വിവാദമായി മാറിയ വിഷയത്തില്‍ സിപിഎം നാണംകെടുന്ന അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്.

എഡിജിപിയും കമ്മിഷണറും 4 ഡിവൈഎസ്‌പിമാരും അടക്കം 17 പേരടങ്ങുന്ന സംഘം എല്ലാ സാങ്കേതിക വിദ്യകളും ഉപയോഗിച്ച്‌ അന്വേഷിച്ചിട്ടും പ്രതി അജ്ഞാതനായി തുടരുന്നു എന്നതാണ് പോലീസിന് നാണക്കേടായി മാറുന്നത്. കൂടുതല്‍ സിസി ടിവി ദൃശ്യങ്ങള്‍ ശേഖരിക്കാനുള്ള ശ്രമം പോലീസ് തുടരുന്നുണ്ട്. കൃത്യം നടക്കുന്നതിനു 10 മിനിറ്റ് മുന്‍പ് ഇതുവഴി ഇരുചക്ര വാഹനത്തില്‍ കടന്നു പോയ ആളാണ് ഇപ്പോള്‍ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ ഉള്ളത്. ഈ വ്യക്തിയെ ചോദ്യം ചെയ്തു വരികയാണ്.

അതേസമയം, സ്‌ഫോടക വസ്തു എറിയാന്‍ സഹായിച്ചെന്ന സംശയത്തില്‍ കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ എടുത്തയാളെ വിട്ടയച്ചു. സംഭവത്തിനു മുന്‍പു പല തവണ എകെജി സെന്ററിനു മുന്നിലൂടെ ചുവന്ന സ്‌കൂട്ടറില്‍ പോയതായി സിസിടിവി ദൃശ്യങ്ങളില്‍ കണ്ട ഈ ആളാണു കേസിലെ രണ്ടാം പ്രതിയെന്നാണു പോലീസ് സൂചിപ്പിച്ചത്. എന്നാല്‍ നഗരത്തില്‍ തട്ടുകട നടത്തുന്ന ഇദ്ദേഹത്തിനു സംഭവവുമായി ബന്ധമില്ലെന്നു വ്യക്തമായി. എകെജി സെന്ററിനു കല്ലെറിയുമെന്നു ഫേസ്‌ബുക്കില്‍ പോസ്റ്റ് ഇട്ട അന്തിയൂര്‍ക്കോണം സ്വദേശി റിജു സച്ചുവിനെ ശനിയാഴ്ച അറസ്റ്റ് ചെയ്‌തെങ്കിലും അക്രമത്തില്‍ പങ്കില്ലെന്നു ബോധ്യമായതോടെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു.

സംഭവത്തിനു പിന്നില്‍ ഒരാള്‍ മാത്രമേയുള്ളൂവെന്ന നിഗമനത്തിലാണു പോലീസ്. സ്‌ഫോടക വസ്തു എറിഞ്ഞയാളും സഹായിയും എന്നിങ്ങനെ 2 പ്രതികളെന്നാണു കഴിഞ്ഞ ദിവസം വരെ പോലീസ് പറഞ്ഞിരുന്നത്. സ്‌ഫോടക വസ്തു എറിഞ്ഞയാള്‍ അവിടെ നിന്നു 4 കിലോമീറ്റര്‍ അകലെ പൊട്ടക്കുഴി വരെ സഞ്ചരിക്കുന്ന ദൃശ്യങ്ങളാണു സിസിടിവി ക്യാമറകളില്‍നിന്നു കിട്ടിയത്. ഈ ദൃശ്യങ്ങളില്‍നിന്നു വാഹന നമ്പര്‍ തിരിച്ചറിയാന്‍ പറ്റുന്നില്ലെന്നാണു പോലീസ് പറയുന്നത്. പ്രതി ആരാണ് എന്നതിലേറെ അയാളുടെ രാഷ്ട്രീയ പശ്ചാത്തലത്തിനു പ്രസക്തിയുള്ള ഈ കേസില്‍ അന്വേഷണം ഇഴയുന്നതു പോലീസിനു നാണക്കേടായി.

ഇടതുപശ്ചാത്തലമുള്ളവരെ ചിലരെ കേന്ദ്രീകരിച്ച്‌ അന്വേഷണം നടത്താനുള്ള പ്രത്യേക സംഘത്തിന്റെ തീരുമാനത്തിനു മുന്നില്‍ ‘ചുവപ്പുകൊടി’ വീശി. ഇന്നു നിയമസഭ ചേരുമ്പോള്‍ ആഭ്യന്തര വകുപ്പിനെതിരേ രൂക്ഷമായ വിമര്‍ശനമുയരുന്നതു സര്‍ക്കാരിനെ പ്രതിരോധത്തിലാക്കും. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ ആരോപണങ്ങളില്‍നിന്നു ശ്രദ്ധതിരിക്കാന്‍ സിപിഎം. സ്പോണ്‍സര്‍ ചെയ്ത ആക്രമണമാണു നടന്നതെന്ന പ്രതിപക്ഷാരോപണത്തിന്റെ മുനയൊടിക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറുന്നതു പരിഗണനയിലാണ്. സിപിഎം ഓഫീസ് ആക്രമണം കാര്യമായി അന്വേഷിക്കണമെങ്കില്‍ കോണ്‍ഗ്രസുകാര്‍ സമരം ചെയ്യണോ എന്ന പരിഹാസം സാമൂഹിക മാധ്യമങ്ങളില്‍ നിറയുകയാണ്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കെ.സുധാകരനെ മാറ്റരുതെന്ന് ആവശ്യപ്പെട്ടിരുന്നെന്ന് കെ.മുരളീധരൻ

0
തൃശ്ശൂര്‍: കെ.സുധാകരനെ മാറ്റരുതെന്ന് ആവശ്യപ്പെട്ടിരുന്നെന്ന് കെ.മുരളീധരൻ. സുധാകരൻ തുടരണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പാർട്ടിയിൽ...

സിനിമാപ്പാട്ടിൽ ഭക്തിഗാനം മിക്സ് ചെയ്ത് ‘ഹിന്ദു വികാരം’ വ്രണപ്പെടുത്തി ; 100 ​​കോടി നഷ്ടപരിഹാരം...

0
ചെന്നൈ : തമിഴ് നടൻ സന്താനത്തിനെ വരാനിരിക്കുന്ന ഡിഡി നെക്സ്റ്റ് ലെവൽ...

തപാൽ വോട്ടുകൾ പൊട്ടിച്ചെന്ന ജി.സുധാകരന്റെ വെളിപ്പെടുത്തലിൽ കേസെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ

0
ആലപ്പുഴ: തപാൽ വോട്ടുകൾ പൊട്ടിച്ചെന്ന ജി. സുധാകരന്റെ വെളിപ്പെടുത്തലിൽ കേസെടുക്കാൻ തെരഞ്ഞെടുപ്പ്...