എ.കെ.ജി സെന്‍റർ ആക്രമണം ഇ.പി. ജയരാജന്‍റെ തിരക്കഥയെന്ന് കെ. സുധാകരൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : എ.കെ.ജി സെന്‍ററിന് നേരെയുണ്ടായ ആക്രമണം എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍റെ തിരക്കഥയാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ.
സുധാകരന്‍. രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തിന്‍റെ പ്രസക്തി കുറക്കാന്‍ ജയരാജന്‍ സ്വന്തം നിലക്ക് നടത്തിയ തിരക്കഥയാണിത്. ജയരാജനാണ് കോണ്‍ഗ്രസുകാരാണ് ഇത് ചെയ്തതെന്ന് പറഞ്ഞത്. രാഹുല്‍ ഗാന്ധി കേരളത്തിലെത്തുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് ഇത്തരത്തിലൊരു ആക്രമണത്തിന് തയാറാകുമെന്ന് കരുതുന്നവരാണ് മണ്ടന്മാര്‍ -സുധാകരന്‍ പറഞ്ഞു.

എ.കെ.ജി സെന്‍ററിന് ചുറ്റും കാമറകളുണ്ട്. ഇതിലൊന്നും പെടാതെ കൃത്യമായി ആക്രമിക്കണമെങ്കില്‍ എ.കെ.ജി സെന്‍ററുമായി പരിചയമുള്ളയാള്‍ക്കാണ് സാധിക്കുക. അക്രമത്തിന്‍റെ മുന്നില്‍ എന്നും സി.പി.എമ്മാണ് മുന്നിലുണ്ടായിട്ടുള്ളത്. രാഹുല്‍ ഗാന്ധിയുടെ ഓഫീസ്ആക്രമിക്കപ്പെട്ടപ്പോള്‍ തിരിച്ചടി വേണ്ടെന്നാണ് കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നത്.

നിലവിലെ വിവാദങ്ങളില്‍ നിന്ന് തലയൂരാനുള്ള നീക്കമാണിത്. പോലീസ് അന്വേഷിച്ച്‌ ഇതിന് പിന്നിലുള്ളവരെ കണ്ടെത്തട്ടെ. നേരത്തെ സന്ദീപാനന്ദഗിരിയുടെ ആശ്രമം ആക്രമിച്ച കേസിലെ പ്രതികളെ ഇനിയും കണ്ടെത്തിയിട്ടില്ല. രാഹുലിന്‍റെ സന്ദര്‍ശനത്തിന്‍റെ പ്രധാന്യം കുറക്കുക ലക്ഷ്യമിട്ടുള്ള ആക്രമണമാണ് നടന്നതെന്നും കെ. സുധാകരന്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനുകളിൽ വിളമ്പുന്നത് പഴകിയ ഭക്ഷണം; റെയിൽവേ സ്റ്റേഷനുകളിൽ വ്യാപക പരിശോധന

0
ബെം​ഗളൂരു: ട്രെയിനുകളിൽ പഴകിയതും ശുചിത്വമില്ലാത്തതുമായ ഭക്ഷണം ലഭിച്ചതിനെക്കുറിച്ചുള്ള പരാതികൾ വ്യാപകമായതിനെത്തുടർന്ന്...

ഓണം : ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ

0
തിരുവനന്തപുരം: ഓണക്കാലത്തെ യാത്രാത്തിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ...

സിഎംആർഎൽ-എക്സലോജിക്‌ മാസപ്പടി കേസിലെ ഇഡി അന്വേഷണത്തിനെതിരെ രൂക്ഷ വിമർശവുമായി ദേശാഭിമാനി ദിനപത്രം

0
തിരുവനന്തപുരം: സിഎംആർഎൽ-എക്സലോജിക്‌ മാസപ്പടി കേസിലെ ഇഡി അന്വേഷണത്തിനെതിരെ രൂക്ഷ വിമർശവുമായി...

രാജ്യത്തെ സിംകാർഡ് കണക്ഷൻ ചട്ടങ്ങൾ ; ഓഗസ്റ്റ് 24 മുതൽ നിയന്ത്രണം കടുപ്പിക്കാൻ കേന്ദ്രം

0
രാജ്യത്ത് ഒരാൾക്ക് കൈവശം വെക്കാവുന്ന മൊബൈൽ കണക്ഷനുകളുടെ എണ്ണവുമായി ബന്ധപ്പെട്ട ചട്ടങ്ങൾ...