തിരുവനന്തപുരം:എകെജി സെന്റർ ആക്രമണക്കേസിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അറസറ്റിലായത് അംഗീകരിക്കില്ലെന്ന് കോൺഗ്രസ് നേതാക്കൾ. എകെജി സെന്ററിന് കല്ലെറിയുന്ന പണിയൊന്നും കോൺഗ്രസ് ഏറ്റെടുത്തിട്ടില്ല. ചെയ്യുകയുമില്ലെന്ന് കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമമാണെന്ന് എം. ലിജു ആരോപിച്ചു. സംഘപരിവാറിന്റെ അജണ്ട നടപ്പിലാക്കുന്ന സാമന്ത ഭരണമാണ് കേരളത്തിലെന്നും അതിന്റെ ഭാഗമാണ് ഈ നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ക്രൈംബ്രാഞ്ച് കണ്ടെത്തൽ അംഗീകരിക്കില്ല ; ശ്രദ്ധ തിരിക്കാനുള്ള ശ്രമം; കോൺഗ്രസ്
RECENT NEWS
Advertisment



























