മകര സംക്രമ ദിനo പൊതു അവധി ദിനമായി പ്രഖ്യാപിക്കണം : അഖില ഭാരത അയ്യപ്പ സേവാ സംഘം

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ശബരിമല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച്‌ മകര സംക്രമ ദിനമായ ജനുവരി 14 പൊതു അവധി ദിനമായി പ്രഖ്യാപിക്കാന്‍ തിരുവിതാംകൂര്‍ ദേശവസ്വം ബോര്‍ഡ് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യണമെന്ന് അഖില ഭാരത അയ്യപ്പ സേവാ സംഘം ദേവസ്വം അധികൃതരോട് ആവശ്യപ്പെട്ടു. മകരവിളക്ക് അടുക്കും തോറും ദിനം പ്രതി കേരളത്തിനകത്തും പുറത്തു നിന്നും വന്നുകൊണ്ടിരിക്കുന്ന ഭക്ത ജനങ്ങളുടെ അഭൂതപൂര്‍വ്വമായ തിരക്ക് ഏറിവരികയാണ്. ഇതു മൂലം സംസ്ഥാനത്തിനകത്ത് ഗതാഗതകുരുക്ക് അനുഭവപ്പെട്ടുകൊണ്ടിരിക്കുകയാണ്.

എരുമേലി – പമ്പ, മുണ്ടക്കയം – കോരുത്തോട് വഴിപമ്പ എന്നീ ശബരിമല പാതയിലൂടെ മണല്‍, മെറ്റല്‍ മുതലായ സാമഗ്രഹികള്‍ കയറ്റി വരുന്ന ടോറസ് , ടിപ്പര്‍ മുതലായ വാഹനങ്ങളുടെ ശബരിമല സീസണിലെ സര്‍വ്വീസ് മൂലവും വാഹനങ്ങളുടെ തിരക്കും കാരണം ദിനം പ്രതി അപകടങ്ങള്‍ ഉണ്ടാകുന്നത് നിയന്ത്രിക്കാന്‍ ഹൈക്കോടതി പുതിയതായി സമയ ക്രമം ഉള്‍പ്പടെ അനുവദിച്ച ഉത്തരവ് നിര്‍ദ്ദേശങ്ങള്‍ ബന്ധപ്പെട്ട അതോറിറ്റികള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്നും സേവാ സംഘം ആവശ്യപ്പെട്ടു.

അങ്കമാലിയില്‍ നിന്നുള്ള ശബരിപാത എത്രയും പെട്ടെന്ന് യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള നടപടി ആരംഭിക്കണമെന്നും സേവാ സംഘം ആവര്‍ത്തിച്ച്‌ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച്‌ നടന്ന സംയുക്ത നേതൃയോഗത്തില്‍ യോഗത്തില്‍ ദേശീയ സെക്രട്ടറി പി.പി.ശശിധരന്‍ നായര്‍ , പൊന്‍കുന്നം യൂണിയന്‍ പ്രസിഡന്റ് അഡ്വ എം.എസ്. മോഹന്‍ ,യൂണിയന്‍ സെക്രട്ടറി ബി ചന്ദ്രശേഖരന്‍ നായര്‍ , അയ്യപ്പ സേവാ സംഘം സംസ്ഥാന കൗണ്‍സിലംഗം സുരേന്ദ്രന്‍ കൊടിത്തോട്ടം എന്നിവര്‍ പങ്കെടുത്തു.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...