ന്യൂഡൽഹി : കേജ്‌രിവാളിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച എല്ലാവർക്കും നന്ദി അറിയിച്ച് ആം ആദ്മി പാർട്ടി സ്ഥാനാർത്ഥി അഖിലേഷ് ത്രിപാഠി.
മോഡൽ ടൗൺ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി കപിൽ മിശ്രയ്‌ക്കെതിരെ തികഞ്ഞ ഭൂരിപക്ഷത്തോടെ മുന്നേറുകയാണ് അഖിലേഷ്. അരവിന്ദ് കേജ്‌രിവാളിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച എല്ലാവർക്കും നന്ദി. പൗരന്മാർക്ക് വേണ്ടി പ്രവർത്തിക്കുന്ന സർക്കാരിനെയാണ് ജനങ്ങൾക്ക് ആവശ്യം. വികസനത്തിനാണ് ജനങ്ങൾ വോട്ട് ചെയ്തത് , അവർക്ക് നന്ദി – അഖിലേഷ് പറയുന്നു. നിലവിൽ മികച്ച മുന്നേറ്റമാണ് ആം ആദ്മി പാർട്ടി കാഴ്ചവയ്ക്കുന്നത്. ആം ആദ്മി പാർട്ടി- 58, ബിജെപി- 12, കോൺഗ്രസ്- 00 എന്നിങ്ങനെയാണ് ലീഡ് നില.