ദില്ലി: ആതിഖ് അഹമ്മദിന്റെ മകന്‍ അസദ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഉത്തര്‍പ്രദേശ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് ഝാന്‍സിയില്‍ നടത്തിയ ഏറ്റുമുട്ടലിലാണ് അസദ് അഹമ്മദ് കൊല്ലപ്പെടുന്നത്. വ്യാജ ഏറ്റുമുട്ടലുകള്‍ നടത്തി യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നത്.
ബിജെപി കോടതിയില്‍ വിശ്വസിക്കുന്നില്ല. ഇന്നത്തെയും സമീപകാലത്തെയും എല്ലാ ഏറ്റുമുട്ടലുകളും സമഗ്രമായി അന്വേഷിക്കണമെന്നും അഖിലേഷ് യാദവ് ട്വിറ്ററില്‍ കുറിച്ചു. കുറ്റവാളികളെ വെറുതെ വിടരുത്, ശരിയോ തെറ്റോ എന്ന് തീരുമാനിക്കാന്‍ സര്‍ക്കാരിന് അവകാശമില്ല. ബിജെപി സാഹോദര്യത്തിന് എതിരാണ്, അഖിലേഷ് കുറിച്ചു. അതേസമയം ഉത്തര്‍പ്രദേശ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് ഝാന്‍സിയില്‍ നടത്തിയ ഏറ്റുമുട്ടലിലാണ് മകന്‍ അസദ് അഹമ്മദ് കൊല്ലപ്പെടുന്നത്. അസദിന്റെ സുഹൃത്ത് ഗുലാമിനേയും പോലീസ് വധിച്ചു. അസദ് അഹമ്മദിന്റെ തലയ്ക്ക് 5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.