യോഗി ആദിത്യനാഥിന് ലാപ്ടോപ്പ് പോലും ഉപയോഗിക്കാനറിയില്ലെന്ന് അഖിലേഷ് യാദവ്

For full experience, Download our mobile application:
Get it on Google Play

ലഖ്​നോ : ഉത്തർപ്രദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്​ ലാപ്​ടോപ്പ്​ പോലും ഉപയോഗിക്കനറിയില്ലെന്ന്​ എസ്​.പി നേതാവ്​ അഖിലേഷ്​ യാദവ്​. 2017 ൽ വിദ്യാർഥികൾക്ക്​ ലാപ്​ടോപ്പും ടാബ്​ലെറ്റും വിതരണം ചെയ്യുമെന്ന യോഗി ആദിത്യനാഥിന്‍റെ തെരഞ്ഞെടുപ്പ്​ വാഗ്​ദാനത്തെ കുറിച്ച്​ പറയുമ്പോഴാണ്​ അഖിലേഷിന്‍റെ പരാമർശം. ലാപ്​ടോപ്പുകളും ടാബ്​ലെറ്റുകളും നേരത്തെ വിതരണം ചെയ്​തിരുന്നുവെങ്കിൽ അത്​ ഉപയോഗിക്കാനെങ്കിലും മുഖ്യമന്ത്രി പഠിക്കാമായിരുന്നുവെന്ന്​ അദ്ദേഹം പറഞ്ഞു. അസംഗ്രാഹ്​ മണ്ഡലത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുമ്പോഴാണ്​ അഖിലേഷിന്‍റെപരാമർശം.

2017 ലെ തെരഞ്ഞെടുപ്പ്​ പ്രകടനപത്രികയിൽ ഉന്നത പഠനത്തിനായി വിദ്യാർഥികൾക്ക്​ ​ ലാപ്​ടോപ്പ്​, ടാബ്​ലെറ്റ്​ എന്നിവ നൽകുമെന്ന്​ പറഞ്ഞിരുന്നു. സൗജന്യ ഡാറ്റയും വാഗ്​ദാനം ചെയ്​തിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം അറിയിച്ചത്​ വിദ്യാർഥികൾക്ക്​​ ലാപ്​ടോപ്പ്​ ഉടൻ വിതരണം ചെയ്യുമെന്നാണ്​. കഴിഞ്ഞ നാലര വർഷം ഈ ലാപ്​ടോപ്പുകളും ടാബ്​ലെറ്റുകളും എവിടെയായിരുന്നുവെന്ന്​ അദ്ദേഹം ചോദിച്ചു. യുപിയിലെ 24 കോടി ജനങ്ങൾ യോഗി ആദിത്യനാഥിനെ പുറത്താക്കാൻ തീരുമാനിച്ചുറച്ചിരിക്കുകയാണെന്നും അഖിലേഷ്​ യാദവ്​ കൂട്ടിച്ചേർത്തു. എന്നാൽ കൃത്യമായ വിവരങ്ങൾ ഇല്ലാതെയാണ്​ അഖിലേഷ്​ യാദവ്​ പ്രസ്​താവന നടത്തിയതെന്ന്​ ഉത്തർപ്രദേശ്​ ഉപമുഖ്യമന്ത്രി ദിനേഷ്​ ശർമ്മ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...