യുപിയില്‍ 80 സീറ്റുകളില്‍ ജയിച്ചാലും ഇവിഎമ്മില്‍ വിശ്വസിക്കില്ലെന്ന് അഖിലേഷ് യാദവ്

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: ഉത്തർപ്രദേശിലെ 80 ലോക്‌സഭാ സീറ്റുകളിലും തന്‍റെ പാര്‍ട്ടി ജയിച്ചാലും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളില്‍ തനിക്ക് വിശ്വാസമില്ലെന്ന് ആവര്‍ത്തിച്ച് സമാജ്‍വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ഇന്‍ഡ്യാ മുന്നണി അധികാരത്തിലെത്തിയാല്‍ ഇവിഎമ്മുകള്‍ നിര്‍ത്തലാക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭയില്‍ നന്ദിപ്രമേയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു കനൗജ് എം.പി. ”ഇന്നലെയും ഇന്നും എനിക്ക് ഇവിഎമ്മുകളില്‍ വിശ്വാസമില്ല. യുപിയില്‍ 80 സീറ്റുകള്‍ നേടിയാലും ഞാന്‍ ഇവിഎമ്മുകളില്‍ വിശ്വസിക്കില്ല. ഇവിഎമ്മുകളുമായി ബന്ധപ്പെട്ട പ്രശ്നം അവസാനിച്ചിട്ടില്ല. ഇവിഎമ്മുകൾ ഇല്ലാതാകുന്നതുവരെ സമാജ്‌വാദി ഇക്കാര്യത്തിൽ ഉറച്ചുനിൽക്കും. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ ഉപയോഗിച്ച് വിജയിച്ചാല്‍ ഞങ്ങള്‍ അത് നീക്കം ചെയ്യും” അദ്ദേഹം പറഞ്ഞു.

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഇന്ത്യയിലെ വർഗീയ രാഷ്ട്രീയം അവസാനിപ്പിച്ചെന്ന് അഖിലേഷ് പറഞ്ഞു.അയോധ്യയിലെ തൻ്റെ പാർട്ടിയുടെ വിജയത്തെ ഇന്ത്യയിലെ പക്വതയുള്ള വോട്ടർമാരുടെ ജനാധിപത്യ വിജയമെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. “ജനങ്ങൾ സർക്കാരിൻ്റെ ധാർഷ്ട്യം തകർത്തു . ആദ്യമായിട്ടാണ് ഒരു പരാജയപ്പെട്ട സർക്കാർ വരുന്നത്. ഈ സര്‍ക്കാര്‍ അധികകാലം മുന്നോട്ടുപോകില്ലെന്നാണ് ജനങ്ങള്‍ പറയുന്നത്. ഈ തെരഞ്ഞെടുപ്പ് ഇന്‍ഡ്യാ മുന്നണിയുടെ ധാര്‍മിക വിജയമായിരുന്നു. പോസിറ്റീവ് രാഷ്ട്രീയത്തിന്‍റെ ജയമായിരുന്നു” യാദവ് പറഞ്ഞു. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഇന്ത്യയിലെ വർഗീയ രാഷ്ട്രീയം അവസാനിപ്പിച്ചെന്ന് അഖിലേഷ് പറഞ്ഞു. അയോധ്യയിലെ തൻ്റെ പാർട്ടിയുടെ വിജയത്തെ ഇന്ത്യയിലെ പക്വതയുള്ള വോട്ടർമാരുടെ ജനാധിപത്യ വിജയമെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. “ജനങ്ങൾ സർക്കാരിൻ്റെ ധാർഷ്ട്യം തകർത്തു . ആദ്യമായിട്ടാണ് ഒരു പരാജയപ്പെട്ട സർക്കാർ വരുന്നത്. ഈ സര്‍ക്കാര്‍ അധികകാലം മുന്നോട്ടുപോകില്ലെന്നാണ് ജനങ്ങള്‍ പറയുന്നത്. ഈ തെരഞ്ഞെടുപ്പ് ഇന്‍ഡ്യാ മുന്നണിയുടെ ധാര്‍മിക വിജയമായിരുന്നു. പോസിറ്റീവ് രാഷ്ട്രീയത്തിന്‍റെ ജയമായിരുന്നു” യാദവ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...

തിരുവോണത്തിനും വ്യാപക മഴ; മുന്നറിയിപ്പില്‍ മാറ്റം, 6 ജില്ലകളിൽ യെല്ലോ അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. തിരുവോണദിനത്തിലും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്....

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...